‘ വാടാ …മുകളില്‍ ഹോം ജിം ഉണ്ട് …നാളെ മുതല്‍ നീയും വാ …ഈ സമയത്ത് ഞാന്‍ വെളിയിൽ ഇറങ്ങും …അഞ്ചരക്ക് വന്നോണം ….സ്ഥിരം വന്നാ ദെ ..ഇത് പോലെ മസിലൊക്കെ വരും ‘
ടോണി തന്റെ മസില് പെരുപ്പിച്ചു കാണിച്ചു ..അപ്പുവിനു അത് കണ്ടു കുളിര് വന്നു ..എന്നാ ബോഡിയാ
‘ ആ സാറെ … പണിക്കു ഒരാളെ വേണോന്നു പറഞ്ഞില്ലേ ..അമ്മ ഒരാള്ടെ കാര്യം പറയുന്നത് കേട്ടു ..ഞാന്‍ അവിടെ പോയി പറയാന്‍ പറഞ്ഞിട്ടുണ്ട് ..ചിലപ്പോ വരുമായിരിക്കും ‘
അത് നന്നായെടാ ..വല്ല വൃത്തീം മേനേം ഒക്കെയുള്ള കൂട്ടരാണോ ? എന്നാ വയസ് വരും ?”
‘ കുഴപ്പമില്ലന്നാ പറഞ്ഞെ …പത്തു നാല്പത് വയസിനു മേലെ കാണും ‘
നാല്പത് വയസെന്നു കേട്ടപ്പോള്‍ ടോണിയുടെ മുഖം അല്പം മങ്ങിയത് അപ്പു ശ്രദ്ധിച്ചു
‘ ങാ …എടാ അപ്പു ..നീ ആ ജീപ്പും കൊണ്ട് പൊക്കോ ..ഉച്ചക്ക് സമയം കിട്ടുവാണേല്‍ ടൌണില്‍ പോയി രണ്ടു മൂന്നു കുപ്പി മേടിച്ചോണ്ട് വരണം …ഇന്നലെ ഞാന്‍ പോയിട്ട് [പറ്റിയില്ല …ഒന്ന് രണ്ടു ഇടപാടുകള്‍ ഉണ്ടായിരുന്നു ..’
‘ അയ്യോ ..അച്ചായാ ..മേസ്തിരി വിടില്ല ‘
” അത് സാരമില്ല ..എനിക്കാന്നു പറഞ്ഞാ മതി …പുള്ളിക്കും ഒരു കുപ്പി വാങ്ങി കൊടുത്തേരെ ‘
‘ ങാ …എന്നാ പിന്നെ മേസ്തിരി എങ്ങോട്ട് വേണേലും വിടും ‘
അപ്പു ചിരിച്ചു …അവന് വീട്ടില്‍ പോയി ഡ്രെസ്സും മാറി കാപ്പിയും കുടിച്ചു ജീപ്പും കൊണ്ടാണ് പോയത് ..
വൈകുന്നേരം അമ്മുവിനേയും കൂട്ടി തിരിച്ചു ജീപ്പില്‍ വന്നപ്പോള്‍ ആല്മരചുവട്ടില് സദാചാര കമ്മിറ്റി ഇരിക്കുന്നത് കണ്ടു . അപ്പു ബ്രെക്കൊന്നു ചവിട്ടി പൊടി പാറിച്ചു ആക്സിലേറ്റര്‍ കൊടുത്തു ..അമ്മുവിനത് വലിയ ഇഷ്ടമായി …
വണ്ടിയും കൊടുത്തു വര്‍ത്തമാനമൊക്കെ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ടോണി പറഞ്ഞു
‘ എടാ ആ സ്ത്രീ വന്നില്ല …ഉച്ചക്ക് കുറച്ചു നേരം ഞാന്‍ ഇല്ലായിരുന്നു …എസ്റെറ്റില്‍ പോയതാരുന്നു …അമ്മയോട് അവരോടു നാളെ പത്തു മണിക്ക് വരാന്‍ പറ ….ഉച്ചക്കത്തെക്കുള്ള ചോറ് വെപ്പിച്ചു നോക്കാം “