‘ എടാ ..ആ സാറിനോട് ചോദിക്ക് ബംഗ്ലാവില്‍ വല്ല പണിയും ഉണ്ടോന്നു …ആഹാരം വെക്കാനോ..വീട് നോക്കാനോ മറ്റോ “
” ഞാന്‍ എങ്ങനെയാ അമ്മെ അങ്ങോട്ട് കേറി ചോദിക്കുന്നെ ? അയാള്‍ ആരെയെങ്കിലും വേണമെന്ന് പറഞ്ഞാല്‍ ഞാന്‍ പറയാം ‘
‘ അതാ നല്ലത് അമ്മെ …ഇവനുമായിട്ടു കമ്പനി ആയിട്ട് ചിലപ്പോ അയാള്‍ക്ക് അമ്മയെ പണിക്കു നിര്‍ത്താന്‍ ബുദ്ധിമുട്ടായിരിക്കും ..അയാള്‍ പറഞ്ഞാല്‍ വല്ലതും അമ്മയുടെ കാര്യം പറഞ്ഞാല്‍ മതി”
പിറ്റേന്ന് രാവിലെ അപ്പു വര്‍ക്ക് ഷോപ്പിലേക്ക് നടക്കുമ്പോ ടോണി വണ്ടി കൊണ്ട് വന്നു അവന്റെ അടുത്ത് നിര്‍ത്തി .
” കേറിക്കോ..ഞാന്‍ ടൌണിലേക്കാ ….ഇന്ന് ശെനിയാഴ്ച അല്ലെ ..കുറച്ചു കാര്യങ്ങള്‍ ഉണ്ട് ‘
ടോണി നേരെ വര്‍ക്ക് ഷോപ്പിലേക്ക് വിട്ടു
” ആശാനെ …ഇന്ന് പണി വല്ലതും കൂടുതല്‍ ഉണ്ടോ ?”
‘ ഓ …ഇന്നാരും വന്നില്ല സാറെ …ദെ ഇരിക്കുന്ന ബൈക്ക് ഒന്ന് നോക്കണം ..അതേയുള്ളൂ ….എന്താ സാറെ ?”
” അല്ല ..ഞാന്‍ ഇവനേം കൊണ്ട് ടൌണിലേക്ക് ഒന്ന് പോയലോന്നാ “
” അതിപ്പോ ..” മേസ്തിരി തല ചൊറിഞ്ഞു
” ആശാനെ ….ആ ബുള്ളറ്റ് ഒന്നെടുക്കണം ..”
” ആണോ ..എടാ അപ്പു ..നീയാ വര്‍ക്ക് കിറ്റും എടുത്തു പൊക്കോ ‘
ഒരു പണി കിട്ടിയ സന്തോഷത്തില്‍ മേസ്തിരി പറഞ്ഞു .
അവര്‍ നേരെ ടോണിയുടെ വീട്ടിലേക്കാണ് പോയത് . അതും ഒരു കൂറ്റന്‍ ഇരു നില വീട് . നോക്കാന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ട്
” സാറെന്തിനാ ഇത്രേം വലിയ വീട് ഇട്ടിട്ട് അവിടെ വന്നു താമസിക്കുന്നത് “
“എടാ …അവിടെ നല്ല ശുദ്ധ വായു കിറ്റും ….മരങ്ങളും പഴങ്ങളും ഒക്കെ …സിറ്റിയില്‍ കിടന്നു മടുത്തു ‘
അപ്പു ഒരു വിധത്തില്‍ ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്തു
” നീ നേരെ വര്‍ക്ക് ഷോപ്പിലേക്ക് വിട്ടോ …ഞാന്‍ വൈകുന്നേരമേ വരൂ ..നമുക്ക് നാളെ കാണാം …നാളെ ഞായര്‍ അല്ലെ …നിനക്ക് പണിയുണ്ടോ?”
” ഇല്ല സാറേ ….പള്ളിയില്‍ പോണം …അത്രേ ഉള്ളൂ .. ഉച്ചക്ക് കിടന്നുറങ്ങും “
‘ എന്നാല്‍ പിന്നെ പള്ളിയില്‍ പോയിട്ട് നേരെ അങ്ങോട്ട് പോരെ ‘