” അയ്യോ ..വേണ്ട സാറേ ..ഞാന്‍ കഴിച്ചിട്ടില്ല ‘
അയാള്‍ അകത്തേക്ക് പോയിട്ട് ഒരു കുപ്പി വൈനുമായി വന്നു
” ഇതാടാ ..വൈനാ…ഇത് പൂസാകത്തോന്നുമില്ല’
‘അമ്മ വഴക്ക് പറയും ‘
” എടാ ..മണം പോലും കിട്ടത്തില്ല ..നീ ധൈര്യമായി കഴിക്ക്’
അപ്പു ഒറ്റ വലിക്കു അത് കുടിച്ചിട്ട് എഴുന്നേറ്റു, പോക്കറ്റില്‍ നിന്ന് ചീട്ടെടുത്ത് നീട്ടി
‘ ഇതാ സാറേ ചീട്ട്…’
” ഹാ ..നീയിരിക്കടാ..പോയിട്ടെന്നാ ധൃതി ?”
” അതല്ല സാറേ ..പോയിട്ട് വേണം കുളിച്ചിട്ടു ഡ്രെസ്സും മാറി വല്ലതും കഴിക്കാന്‍ ‘
” അതിനെന്നാ ….നമുക്കിവിടെ എല്ലാം ചെയ്യാം ..ഞാന്‍ ആണെങ്കില്‍ തന്നെയിരുന്നു ബോറടിയാരുന്നു..നിന്നെ വിടാന്‍ ഇപ്പൊ തത്കാലം ഉദ്ദേശം ഇല്ല’
അപ്പുവാകെ പരുങ്ങി ..ആരും കാണാതെ ഉച്ചക്കത്തെ ബിരിയാണിയില്‍ നിന്ന് ഒരു ചിക്കന്‍ കാല് പൊതിഞ്ഞു എടുത്തിരുന്നു …അമ്മയ്ക്കും കുഞ്ഞെച്ചിക്കും കൊടുക്കാന്‍ ..അത് വണ്ടിക്കകത്തു ഷിമ്മിക്കൂടില്‍ ഇരിക്കുവാ …കുഞ്ഞെച്ചിയുടെ കയ്യില്‍ കൊടുത്തു വിടാനും മറന്നു ..പച്ചക്കറിയും അതും കൂടി കൊടുത്തു വിട്ടാല്‍ മതിയാരുന്നു
‘ എന്നാ സാറെ …ഞാന്‍ ഓടി പോയിട്ട് വരാം..അപ്പുറത്തെ ചെറിയ ഓലിയിലാ ഞാന്‍ കുളിക്കുന്നെ ..പിന്നെ പച്ചക്കറിയൊക്കെ കൊടുക്കണം “
‘ എന്നാ പോയിട്ട് വാ ..വരാതിരിക്കരുത് കേട്ടോ ‘
അപ്പു മുന്‍വശത്തേക്ക് നടന്നപ്പോള്‍ ആയാളും ഒപ്പം ചെന്നു. അപ്പു വണ്ടിയില്‍ നിന്ന് കൂടെടുത്തു
‘ ആഹാ …ഇതൊക്കെ നാടന്‍ പച്ചക്കറി ആണോടാ …”
അയാള്‍ കൂട്ടില്‍ നിന്നും മത്തങ്ങാ വലിച്ചെടുത്തപ്പോള്‍ ചിക്കന്‍ പൊതിഞ്ഞിരുന്നത് താഴേക്ക് വീണു .. പേപ്പര്‍ മാറി ചിക്കന്‍ കണ്ടതും അപ്പുവിന്‍റെ മുഖം വിളറി. അവനതു കുനിഞ്ഞെടുത്തു
‘ അത് കളയെടാ ..അഴുക്കായില്ലേ?’
അവനതു മനസില്ലാ മനസോടെ അപ്പുറത്തേക്ക് വലിച്ചെറിഞ്ഞു
‘ നീയീ സമയത്താണോ എന്നും വരുന്നേ ?’
” അല്ല സാറെ …ഇന്ന് സാറിന്‍റെ വണ്ടിയും വേറെ രണ്ടു വണ്ടിയും കൂടി ഉണ്ടായിരുന്നു …അല്ലേല്‍ ആറു മണിക്ക് വരുന്നതാ ‘
” എന്നാ നീ വാ … ഒരു ഗ്ലാസ് വൈനും കൂടി കഴിച്ചിട്ട് പൊക്കോ ..നാളെ നേരെ ഇങ്ങോട്ട്”