” ഹും …ആ സാറ് സര്‍വീസിനു കൊണ്ട് വന്നതാ …വൈകിട്ട് എന്നോട് കൊണ്ട് വന്നേക്കാന്‍ പറഞ്ഞു ..പിന്നെ , അയാള് സായിപ്പോന്നും അല്ല …മലയാളിയാ …എന്നോട് വൈകിട്ട് വരുമ്പോ കേറണോന്ന് പറഞ്ഞിട്ടാ പോയത്”
” ആരോ പറഞ്ഞു സായിപ്പാന്നു”
‘ ഹും …കണ്ടാല്‍ സായിപ്പിനെ പോലെയാ ..നല്ല വെളുപ്പാ ..കുഞ്ഞെച്ചിയെക്കാള്‍ വെളുപ്പാ ….നല്ല ഭംഗീം ….സിനിമാ നടനെ പോലെയുണ്ട് “
തന്നെക്കാള്‍ വെളുപ്പും ഭംഗിയും ഉണ്ടെന്നു പറഞ്ഞപ്പോള്‍ അമ്മുവിന്‍റെ മുഖമൊന്നു വാടി …പരിസര പ്രദേശത്ത് അവളുടെ ഒപ്പം നിക്കുന്ന പെണ്‍കുട്ടികള്‍ ആരുമില്ല …ചേരുന്ന ചെറുക്കന്മാരും
ബംഗ്ലാവിലെക്കും വീട്ടിലേക്കും തിരിയുന്നിടത്ത് വെച്ച് അപ്പു വണ്ടി നിര്‍ത്തി
” ചേച്ചി പതുക്കെ കേറി പൊക്കോ … കുറച്ചങ്ങു കേറിയിട്ടെ ഞാന്‍ പോകുന്നുള്ളൂ “
” നീ പെട്ടന്ന് വരുമോടാ ?’
” ഹും ..പറ്റൂങ്കില്‍ ബംഗ്ലാവോക്കെ ഒന്ന് ചുറ്റി നടന്നു കാണണം “
അമ്മു കയറി പോകുന്നത് കണ്ടിട്ട് അവന്‍ ബംഗ്ലാവിലേക്ക് വണ്ടി കയറ്റി … മൂന്നോ നാലോ വണ്ടികള്‍ ഇടാവുന്ന വലിയ പോര്‍ച്ചിലെക്കു അവന്‍ വണ്ടി നിര്‍ത്തി …അവിടെ ഒരു ബെന്‍സ് കാറും കിടപ്പുണ്ടായിരുന്നു . അപ്പു ആദ്യമായാണ് ബെന്‍സ് കാറ് കാണുന്നത് … ഗേറ്റില്‍ നിന്നും പത്തിരുനൂറു മീറ്ററോളം പുല്ലു വെച്ച് പിടിപ്പിച്ചിരിക്കുന്നു ..അതില്‍ ചെറിയ കുളം , ചാരു ബെഞ്ച് വാട്ടര്‍ ഫാള്‍ ഒക്കെയുണ്ട് …
പിന്‍ തിരിഞ്ഞു നോക്കി തന്നെ അപ്പു കോളിംഗ് ബെല്‍ അടിച്ചു ..അനക്കം ഒന്നുമില്ല …
അവന്‍ മുറ്റത്തേക്കിറങ്ങി …പൊങ്ങിയുയരുന്ന വെള്ളത്തില്‍ ഒന്ന് കൈ വെച്ചു… വെള്ളം ചിതറി തെറിച്ചു അവന്‍റെ ഷര്‍ട്ടിലും മറ്റും മൊത്തം നനഞ്ഞു.. അവിടെങ്ങും ആരെയും കാണാത്തത് കൊണ്ട് അവന്‍ പുറകു വശത്തേക്ക് നടന്നു …വലതു ഭാഗത്തൂടെ ചെന്നപ്പോള്‍ തന്നെ ചെറിയ പാട്ട് കേട്ടു ..സ്വിമ്മിംഗ് പൂളിനടുത്തു നിന്ന്
“സാറേ …സാറെ “
ഒരു ഷോര്‍ട്ട്സ് മാത്രമിട്ട് അയാള്‍ നിവര്‍ന്നു .. വിരിഞ്ഞ നെഞ്ചില്‍ നിറഞ്ഞ രോമങ്ങള്‍ ..മുഖത്തേക്കാള്‍ കൂടുതല്‍ നെഞ്ചില്‍ . നല്ല മസിലുകള്‍
” ആഹ …അപ്പുവോ വാ. …വാ ‘
അപ്പു അയാളുടെ അടുത്തേക്ക് ചെന്നു
” ഇരിക്കടാ’
അപ്പുറത്തെ ചാരു കസേരയില്‍ അപ്പു ഇരുന്നു . നടുക്കുള്ള സിമന്‍റിന്റെ തന്നെ ടേബിളില്‍ കുപ്പിയും ഗ്ലാസ്സും പിന്നെ ചിക്കന്‍ വറുത്തതും മറ്റും
അയാള്‍ ഒരു ഗ്ലാസില്‍ അല്‍പം മദ്യം ഊറ്റി അവനു നീട്ടി