“ ഉം… നീ വന്നാൽ മതി… ” അവളുടെ ഒപ്പം സൈക്കിൾ ചവിട്ടി സ്കൂളിനു പുറത്തേക്ക് പോവുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി… അപ്പോൾ സിദ്ധു അവന്റെ സൈക്കിളിനടുത്തു നിന്ന് തന്നെ നോക്കുന്നതു കണ്ടു… ഞാൻ പെട്ടെന്ന് മുഖം തിരിച്ചു…
“ ഉം… ബെല്ലാ… അവൻ നിന്നേം കൊണ്ടേ പോകൂന്നാ എനിക്കു തോന്നുന്നേ… ” എനിക്ക് സമാന്തരമായി സൈക്കിൾ ചവിട്ടിക്കൊണ്ട് മോസി പറഞ്ഞു…
“ ഉവ്വാ… അവൻ കൊണ്ടു പോകാനിങ്ങു വരട്ടെ…. ” ബെല്ലയുടെ മുഖത്ത് അത്രയും ദേഷ്യം വന്നതിന്റെ കാര്യം എന്താണെന്ന് മോസിക്ക് മനസ്സിലായില്ല…
അടുത്ത ദിവസം മോസി വരുമെന്നും കഴിക്കാൻ മീൻ വറുത്തതു വേണമെന്നും പറഞ്ഞ് ബെല്ല മേരിക്ക് സൈര്യം കൊടുത്തില്ല… അവൾക്ക് നല്ല സദ്യ തന്നെ കൊടുക്കണമെന്ന് ബെല്ല വല്ലാതെ ആഗ്രഹിച്ചു…
“ ക്ലിൻ ക്ലിൻ… ”
തന്റെ വീട്ടുപടിക്കൽ സൈക്കിൾ ബെല്ലടി കേട്ട് ബെല്ല ഓടിച്ചെന്നു… ബനിയനിലും ലെഗ്ഗിൻസിലും ബെല്ലയുടെ മുഴുപ്പുകൾ കിടന്നു തുള്ളിക്കളിക്കുന്നത് മോസി ഒരു കൊതുകത്തോടെ നോക്കി നിന്നു…
“ ടീ പതുക്കെ ഓട്… ദേ ഇതൊക്കെ ഇപ്പൊ തെറിച്ചു പോകുട്ടാ… ” സൈക്കിൾ സ്റ്റാൻഡിൽ ഇട്ടുകൊണ്ട് മോസി പറഞ്ഞു…
“ നിന്റെ വായ മൂടിക്കെട്ടേണ്ടി വരുമല്ലോ… ഇവിടെ മമ്മയുണ്ട്… ” ബെല്ല കണ്ണുരുട്ടിക്കൊണ്ട് മോസിയെ അകത്തേക്ക് ക്ഷണിച്ചു… മോസി വെള്ള നിറത്തിലുള്ള ചുരിദാറാണ് ഇട്ടിരുന്നത്…
“ ഞാനുള്ളതു പറഞ്ഞെന്നേ ഉള്ളെന്റെ ഗഡിയേ… ” തന്റെ തട്ടമൊന്ന് നേരെയാക്കി കൊണ്ട് മോസി ബെല്ലയുടെ ഒപ്പം അവളുടെ വീട്ടിലേക്ക് കേറി… മേരി രണ്ടുപേർക്കും അപ്പവും ചായയും കൊടുത്തു… അതു കഴിഞ്ഞ് രണ്ടു പേരും കൂടി ബെല്ലയുടെ മുറിയിലേക്കു കയറി… മേരി ഉച്ച നേരത്തെ സദ്യയുണ്ടാക്കുന്നതിനായി അടുക്കളയിലേക്കും കയറി… ബെല്ലയ്ക്ക് പുറകേ മോസി മുറിയിൽ കേറിയപ്പോൾ ബെല്ല വാതിൽ ചാരി കുറ്റിയിട്ടു…
ബെല്ലയുടെ മേശപ്പുറത്ത് യേശുകൃസ്തുവിന്റെ ഒരു ഫോട്ടോ… അരികിലായി ഒരു കൊന്തയും… മോസി അതൊന്നെടുത്ത് നോക്കി…