ലാബിലെ എക്സ്പിരിമെന്റ് കഴിഞ്ഞപ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള സമയമായി… എന്റെയടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ മോസി എന്റെ പ്ലേറ്റിൽ നിന്ന് വറുത്ത മീനെടുത്തു കഴിച്ചു…
“ ടീ എന്നാ ഈ കാണിക്കുന്നേ… ഞാനത് പകുതി കഴിച്ച് വച്ചിരുന്നതാ… “ അവളുടെ നേർക്ക് ബെഞ്ചിൽ മുഖത്തോട് മുഖം നോക്കിയിരുന്ന് കഴിക്കുന്ന ഞാൻ കെറുവോടെ പറഞ്ഞു.
“ മോള് ഇപ്പോ അത്രേം ഉള്ളിലേക്ക് വിട്ടാൽ മതി… ഹും… അല്ലെങ്കിൽ തന്നെ നിന്റെ ഓരോന്നും വല്ലാത്ത പരുവാ… “ ബെല്ലയുടെ മാറിലേക്ക് നോക്കിയാണ് മോസി അതു പറഞ്ഞത്…
“ നിന്റെ നാവിന് ഒരു ലൈസൻസും ഇല്ലല്ലോടീ… “ മോസി പറഞ്ഞത് ബെല്ലയിൽ ഒരു നാണമുണ്ടാക്കി…
“ ന്റെ മോളേ… നീ ക്ലാസ് വിട്ടു പോകുമ്പോൾ ആ സിദ്ധുവിന്റെ നോട്ടം കാണണം…“ വായിൽ വച്ച കരിമീൻ ചവച്ചു കൊണ്ട് മോസി പറഞ്ഞു…
“ ഏത്… നമ്മുടെ വലതു വശത്തെ ബെഞ്ചിലിരിക്കുന്ന സിദ്ധാർത്ഥോ… അവന്റെ കാര്യമാണോ നീ പറയുന്നത്… “ ഞാൻ ആകാക്ഷയോടെ ചോദിച്ചു…
“ എന്റിഷ്ടാ… അവൻ തന്നെ… നീ കാണാറില്ലന്നേ ഉള്ള്… അവൻ നിന്നെ ഒളിച്ചു നിന്ന് നോക്കണത് ഞാൻ കാണണ്ട്… “ മോസി ഒരു കള്ളച്ചിരിയോടെ അതു പറഞ്ഞപ്പോൾ ഞാൻ ക്ലാസ്സിലാകെ ഒന്നോടിച്ചു നോക്കി… തങ്ങൾ ഇരിക്കുന്നതിന്റെ എതിർവശത്തെ മൂലയിൽ നിന്ന് രണ്ട് കണ്ണുകൾ എന്റെ നേർക്ക് നീളുന്നതു കണ്ടപ്പോൾ ഞാൻ നോട്ടം പിൻവലിച്ചു…
“ ശരിയാണല്ലോ… അവൻ എന്നാത്തിനാ എന്നെയിങ്ങനെ നോക്കുന്നേ… ” എന്റെ ശബ്ദത്തിൽ അല്പം ദേഷ്യം കലർന്നിരുന്നോ?… ഉണ്ടാവാം… പണ്ടേ ആണുങ്ങളുടെ നോട്ടവും ചിരിയും എന്നിൽ പേടിയാണ് ഉണർത്തിയിരുന്നത്…
“ ന്റെ മോളേ… നിന്നെപ്പോലെ ഒരെണ്ണത്തിനെ കണ്ടാൽ ആണായി പിറന്നവൻ ഒന്നു നോക്കും… അമ്മാതിരി ഉരുപ്പടിയല്ലേ നീയ്യ്… ” അവൾ ചുണ്ടു ഒരു വശത്തേക്ക് കോട്ടി ഗോഷ്ടി കാണിക്കുന്നതു പോലെ പറഞ്ഞു…
“ മിണ്ടാതിരുന്ന് കഴിക്കെടീ… എന്നെ നോക്കേണ്ട ആരും… ” എന്റെ മുഖം വാടുന്നത് കണ്ടിട്ടാവാം മോസി പിന്നൊന്നും പറഞ്ഞില്ല…
വൈകിട്ട് ക്ലാസ് വിട്ട് പാർക്കിംഗ് ഏരിയയിലേക്ക് നടക്കുമ്പോൾ ഞാൻ മോസിയോട് ചോദിച്ചു… നാളെ ശനിയാഴ്ചയല്ലേ… ഞാൻ ഒറ്റയ്ക്ക് വീട്ടിലിരുന്ന് ബോറടിക്കും… നിനക്ക് എന്റെ വീട്ടിലോട്ട് വരാവോ…
“ അതൊക്കെ വരാം… എനിക്കും പ്രത്യേകിച്ച് പണിയൊന്നുമില്ല വീട്ടിൽ… വന്നു കഴിഞ്ഞാൽ ഇന്ന് നീ കൊണ്ടു വന്ന പോലെ മീൻ വറുത്തത് ഉണ്ടാക്കിത്തരേണ്ടി വരും… Agree… ” അവൾ പുഞ്ചിരിയോടെ ചോദിച്ചു…