ഞാൻ dr കാണാൻ പോയതാ ……
dr എന്ത് പറഞ്ഞു …….
പ്രത്യേകിച്ചൊന്നുല്ല …..1 ആഴ്ച കഴിഞ്ഞു ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞത് ….
ശ്രീയോടൊപ്പം ഓരോന്ന് പറഞ്ഞു രശ്മിയും വാവയും അവനരികിലിരുന്നു …..
സുമംഗലയും സുലോചനയും രാജശേഖരനുമൊത്തു വീട്ടിൽ പോയിരുന്നു …..
ഉച്ച ഭക്ഷണവുമായി രാജശേഖരനും സുലോചനയും തിരിച്ചെത്തി ……
ശ്രീക്കും ആഹാരം നൽകി അവന്റെ കൂടെത്തന്നെ അവരും കഴിച്ചു …..
വൈകിട്ടായപ്പോൾ വാവയോടും ശ്രീയോടും വീട്ടിലേക്കു പോകാൻ അഭി പറഞ്ഞെങ്കിലും
വാവ സമ്മതിക്കുന്നില്ല ….ചാരുമോളെ നീ ചെല്ല് ….ഒന്നുറങ്ങി കഴിയുമ്പോൾ
നിന്റെ ക്ഷീണം മാറും …..നാളെ രാവിലെ കാപ്പിയുമായി വന്ന മതി ….ശ്രീ പറയുമ്പോൾ
അവൾക്കനുസരിക്കാതിരിക്കാൻ കഴിയില്ല ……
വാവേ ഇവിടെ അധികം ആളുകളെ നിർത്തില്ല ….2 പേർക്കേ ശ്രീയോടൊപ്പം നില്കാനാവൂ
ഞാനും അമ്മയും നിന്നോളം ….നീ രേഷ്മിയെയും കൂട്ടി അച്ഛനോടൊപ്പം വീട്ടിലേക്കു
ചെല്ല് ….ശ്രീയുടെ ‘അമ്മ അവിടെ തനിച്ചല്ലേ …..
നാളെ രാവിലെ ഇങ്ങോട്ടു വന്ന പോരേ ……
പിന്നെ അവളൊന്നും പറഞ്ഞില്ല …..രെഷ്മിയോടൊത്തു അവൾ വീട്ടിലേക്കു
പോയി ….അത്താഴം അവർ ഒരുമിച്ചു കഴിച്ചു …….സുലോചനയും രാജശേഖരനും
ഒരുപാടുനേരം സംസാരിച്ചിരുന്നു …..അടുക്കളയിലെ ജോലികൾ എല്ലാം തീർത്തു
രശ്മി കിടക്കുവാൻ മുറിയിലെത്തി ….
.വാവേ …….
ചേച്ചി ഞാൻ ബാത്റൂമിലാ ഇപ്പൊ വരാം …..
അല്പം കഴിഞ്ഞു വാവ ബാത്‌റൂമിൽ നിന്നും പുറത്തേക്കു വന്നു …..
അമ്മയോട് ഞാൻ നിങ്ങടെ മുറിയിൽ കിടന്നോളാൻ പറഞ്ഞു
നമുക്കൊരുമിച്ചു കിടക്കാം …..
ബെഡ്ഷീറ്റ് തട്ടിവിരിച്ചു ഫാൻ ഓൺ ചെയ്തു …..വാതിലിന്റെ കുറ്റി ഇട്ട്
രശ്മി കട്ടിലിലേക്ക് ചാഞ്ഞു …..മെയിൻ ലൈറ്റ് ഓഫ് ചെയ്ത് ഫൂട്ട് ലൈറ്റ്
മാത്രം ഓണാക്കി …..രശ്മി വാവയോടു ചേർന്നു കിടന്നു …..അവളുടെ കയ്യെടുത്തു