ശരീരമാസകലം വേദന കൂടെ മനസ്സും മുറിപ്പെട്ടിരിക്കുന്ന ഒരാളുടെ മുന്നിൽ അയാൾക്ക്
പ്രിയപ്പെട്ടവർ കൂടെ വിഷമിക്കുന്നത് കാണുമ്പോൾ എന്തായിരിക്കും അവസ്ഥ ….
നീ സന്തോഷമായിരിക്കണം ….അത് ശ്രീയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ വലുതായിരിക്കും …
സ്നേഹത്തേക്കാൾ വലിയ മരുന്നില്ല ……ശരീരത്തിന്റെ മുറിവുകൾ സുഖപ്പെടുത്താൻ
മരുന്നിനു കഴിയും ……മനസ്സിന്റെ മുറിവുകൾ സുഖപ്പെടുത്താൻ സ്നേഹത്തിനു മാത്രമേ
കഴിയു …നിന്നെ വഞ്ചിച്ചെന്നുള്ള കുറ്റബോധം ശ്രീയുടെ മനസ്സിൽ നിന്നും വേരോടെ
പിഴുതെറിയണം ….അതിനു നിന്റെ സ്നേഹപൂർവ്വമുള്ള സാമീപ്യവും ശുശ്രൂഷയും
അനിവാര്യമാണ് ….നീ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരണം …..നിന്റെ പ്രസരിപ്പും
ചുറുചുറുക്കും കൊണ്ട് ശ്രീയെ നീ സന്തോഷിപ്പിക്കണം ….പൂർണമായും നീ അവനെ സ്നേഹിക്കുന്നെന്ന്
അവനെ ബോധ്യ പെടുത്തണം …നിനക്കവനോട് ഒട്ടും പരിഭവം ഇല്ലെന്നു നിന്റെ പ്രവർത്തിയിലൂടെ
നീ തെളിയിക്കണം ….നിന്റെ സഹായവും സ്നേഹവും ഏറ്റവും അധികമുള്ള അളവിൽ
അവനു നൽകേണ്ട സമയമാണ് ഇപ്പോൾ ….മനസ്സിന്റെ ഓരോ അണുകൊണ്ടും നീ അവനെ
സ്നേഹിക്കണം …സ്നേഹം പ്രകടിപ്പിക്കണം ……
രെശ്മിയുടെ ഉപദേശത്തിൽ കഴമ്പുണ്ടെന്ന് വാവക്കും തോന്നി ….ശ്രീയേട്ടൻ സന്തോഷമായിരിക്കണം
അതിനു താൻ എന്തും ചെയ്യും ..എന്തും സഹിക്കും ……ചായ കുടിച് അവർ ശ്രീയുടെ
അടുത്തേക്ക് തന്നെ പോയി …..
ആഹാ നിങ്ങൾ പുറത്തേക്കു പോയതായിരുന്നു …..എന്നെ കൂടെ വിളിക്കായിരുന്നില്ലേ …
അഭി അവരോടു നീരസപെട്ടു …
അതിനഭിയേട്ടൻ ഇവിടില്ലായിരുന്നല്ലോ …..പിന്നെങ്ങനെ വിളിക്കാനാ ……
വാവ അവനോടു മറുപടി പറഞ്ഞു ……