അവളും ഉറക്കത്തിലേക്കു വഴുതി വീണു
സുലോചനയും അഭിയും താഴെ പായവിരിച്ചു കിടന്നു …..
രാവിലെ രാജശേഖരനും സുമംഗലയും രശ്മിയും കാപ്പിയുമായി വന്നു
അവൾ വിശപ്പില്ലെന്നു പറഞ്ഞു ഒന്നും കഴിച്ചില്ല എല്ലാവരും നിർബന്ധിച്ചെങ്കിലും അവൾ
ഒന്നും കഴിച്ചില്ല
വാവയെയും കൂട്ടി രശ്മി പതുക്കെ പുറത്തേക്കു നടന്നു …..ശ്രീ ഒന്ന് വിശ്രമിക്കട്ടെ …
നിന്നേം കണ്ടോണ്ടിരുന്ന അവന് കൂടുതൽ വിഷമമാകും …വാ നമുക്കൊരു
ചായ കുടിക്കാം …
ചേച്ചി കുടിച്ചിട്ട് വാ ….ഞാനിവിടെ നിന്നോളം ….
അതൊന്നും പറ്റില്ല ….വാ വാവേ ….
പിന്നെ അവളൊന്നും പറഞ്ഞില്ല …..അവൾ രെശ്മിയുടെ കൂടെ കാന്റീനിലേക്കു
നടന്നു …
ചേട്ടാ രണ്ടു ചായ …….രശ്മി ഓർഡർ നൽകി
കഴിക്കാനെന്താ ….
പഴംപൊരി …..ബോണ്ട ….സമൂസ
ന്ത വാവേ വേണ്ടേ …….
നിക്കൊന്നും വേണ്ട ……ചേച്ചി കഴിച്ചോ ….
അതൊന്നും പറ്റില്ല ……നിനക്ക് പഴംപൊരി ഇഷ്ടനല്ലോ ..
ചേട്ടാ രണ്ടു പഴംപൊരി
ചൂട് ചായയും നല്ല മൊരിഞ്ഞ പഴംപൊരിയും …..അവരുടെ മുന്നിലേക്ക് എത്തി
ചായ കുടിക്ക് ………ഒരു ഗ്ലാസ് വാവക് നൽകി മറു ഗ്ലാസിലെ ചായ ഊതി കുടിച്ചുകൊണ്ട്
രശ്മി വാവയോട് …സംസാരിച്ചു കൊണ്ടിരുന്നു ….
വാവേ നീ ഇങ്ങനായാൽ ശരിയാവില്ല ……വിഷമം ഉണ്ടാകും …..പക്ഷെ നിന്റെ വിഷമം
കാണുമ്പോൾ ശ്രീക്ക് എത്രത്തോളം പ്രയാസമുണ്ടാകും എന്ന് നീ ചിന്തിച്ചിട്ടുണ്ടോ …