അപകടം വരുത്തിയത് അവന്റെ സന്താനോല്പാദന കഴിവ് ഇല്ലാതായെന്നുള്ളതാണ്
ഞെരമ്പിനു ക്ഷതമേറ്റിട്ടുണ്ട് ….കാലം കൊണ്ട് മാറ്റം വന്നേക്കാം ….ഉദ്ധാരണ ശേഷി
ഉണ്ടാവുമോ എന്നും തീർത്തു പറയാനാകില്ല ..മറ്റു മുറിവുകൾ ഒന്നും സരമാകാനില്ല
കുറച്ചു നാൾ വിശ്രമം ആവശ്യമാണ് …..കയ്യിലേയും കാലിലെയും പൊട്ടലുകൾ
ശെരിയാകാൻ കുറച്ചു മാസത്തെ വിശ്രമം മതി ….പക്ഷെ ഞെരമ്പിന്റെ പ്രശ്നം
അതിന്റെ കാലതാമസം ഒന്നും പറയാൻ പറ്റില്ല …….
dr രഘുറാം ഏറ്റവും മികച്ച ന്യൂറോ സർജനാണ് …..അദ്ദേഹത്തിന്റെ വാക്കുകൾ വേദനയോടെ
അഭി കേട്ടിരുന്നു …..
സാർ വേറെ എവിടെയെങ്കിലും കൊണ്ടുപോയാൽ ……
വേറെ എവിടെകൊണ്ടുപോയാലും ചെയ്യാനുള്ളത് ഇതെക്കെതന്നെയാണ് …..
ഫ്രാക്ചർസ് എല്ലാം ശരിയാകട്ടെ …..നമുക്ക് ഫ്സിനയോതെറാപ്പി സ്റ്റാർട്ട്
ചെയ്യാം …പിന്നെ ശ്രീകാന്തിനെ ഇപ്പോൾ ഇതൊന്നും അറിയിക്കേണ്ട ….അയാൾ
എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ശ്രദ്ധിക്കുക ….വിഷമമുണ്ടാകുന്ന
കാര്യങ്ങൾ പരമാവധി ഒഴിവാക്കുക …..let us try …..പിന്നെ എല്ലാം
ഈശ്വരനിശ്ചയമല്ലേ …..എല്ലാം ശരിയാകുമെന്ന് വിശ്വസിക്കാം …
അധികം ആരെയും ഇതറിയിക്കാതെ ശ്രദ്ധിക്കണം പ്രത്യേകിച്ച്
അയാളുടെ ഭാര്യ …..സമയമാകുമ്പോൾ നമുക്ക് പറയാം …..
സാർ റൂമിലേക്ക് മാറ്റിക്കൂടെ ……
മാറ്റാം വൈകിട്ട് വരെ ഒബ്സർവേഷനിൽ ഇരിക്കട്ടെ ….മറ്റു കോമ്പ്ളികേഷൻസ്
ഒന്നുല്ലെങ്കിൽ നമുക്ക് രാത്രിയോട് കൂടി റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം ….
താങ്ക്യൂ സാർ …..അഭിയുടെ മനസ്സ് നീക്കുകയായിരുന്നു ആരോടെങ്കിലുമായി
ഇതൊക്കെയാണ് പങ്കുവയ്ക്കാൻ അവൻ അതിയായി ആഗ്രഹിച്ചു …..
dr എന്ത് പറഞ്ഞെന്നറിയാൻ ഉത്കണ്ഠയോടും ഭയത്തോടെയും വാവ
ഏട്ടനെക്കാത്തു നില്കായായിരുന്നു ……അഭിയെ കണ്ടതും അവൾ
അവനരികിലേക്കു ഓടി ….
അഭിയേട്ട dr എന്താ പറഞ്ഞെ ……