” ടൗണിൽ റൂമോ അതെന്തിനാ മോനെ,
ഇവിടെ ആവശ്യത്തിൽ കൂടുതൽ റൂമുണ്ട്,
മോന് ഞങ്ങളുടെ കൂടെ നില്കാമല്ലോ,
മനുവിന്റെ ബന്ധു എന്ന് പറഞ്ഞാൽ അതിപ്പോ ഞങ്ങളുടെ കൂടെ ബന്ധുവല്ലെ മോനെ.!”
സുരഭി അമ്മായി പെട്ടെന്ന് പറഞ്ഞു
” ഞാനും പറഞ്ഞതാണ് അമ്മെ അവൻ കേൾക്കണ്ടേ.!”
ഞങ്ങളുടെ പ്ലാൻ വർക്ഔട് ആവുന്നുണ്ടെന്നു എനിയ്ക്കു മനസിലായി,
സത്യത്തിൽ വിപിയുടെയും ആൽബിയുടെയും പ്ലാൻ എന്താണെന്നു എനിയ്ക്കു ഒരു പിടിയും ഇല്ലേലും,
പക്ഷെ ഇപ്പോൾ ഇവിടെ ഇവനെ എന്റെ കൂടെ നിർത്തേണ്ടത് എന്റെ ആവശ്യമാണല്ലോ.!
“അതെന്താ മോനെ, ഞങ്ങളെയൊക്കെ നീ അന്യനായിട്ടാണോ കാണുന്നത്.?”
” അയ്യോ അങ്ങനെയൊന്നുമില്ല അമ്മെ, ഞാൻ ഇവിടെത്തന്നെ നിന്നോളം.!”
വിപി ചാടിക്കയറി പറഞ്ഞു
” അപ്പൊ ആ പ്രേശ്നത്തിനു പരിഹാരം കണ്ടു,”
ചിന്നുവിന്റെ ഈ പ്രസരിപ്പ് എന്നെ അറിയാതെ അവളിലേയ്ക്ക് അടുപ്പിക്കുന്നതായി എനിയ്ക്കു തോന്നി.!
ഞങ്ങളെ മൂന്നുപേരെയും അമ്മായി വീട്ടിലേയ്ക്കു കയറ്റി
സുരേന്ദ്രനച്ചനടക്കം എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു
” എന്താ മോനെ ഇത്ര വൈകിയത്, ബ്ലോക്ക് വല്ലതും കിട്ടിയാർന്നോ.?, ഇതാര കൂടെ.?”
“അത് മനുവിന്റെ ബന്ധുവാ ചേട്ടാ, വിപി,
ഇവിടെ ഒരു ഇന്റർവ്യൂ ഉണ്ട് ഈ മോന്,
അപ്പൊ നമ്മള് ഇവിടെ ഉള്ളപ്പോ അവൻ പുറത്തു പോയി താമസിക്കേണ്ട കാര്യമുണ്ടോ.?”