വീണ പെട്ടെന്ന് ചിന്നുവിനെ അവളുടെ അടുക്കലേക്കു വലിച്ചടിപ്പിച്ചു.,!
ഞാൻ വെറുതെ അതിനൊരു ചിരിയിൽ മറുപടി ഒതുക്കി,
“എന്റെ മനുച്ചേട്ടാ,
ഞാൻ കുതിരയൊന്നും അല്ലാട്ടോ,
പിന്നെ കല്യാണത്തിന്റെ അന്ന് ചേട്ടനെ കല്യാണം കഴിക്കാൻ പറഞ്ഞു വീണേച്ചിയെ ഏറ്റവും കൂടുതൽ നിർബന്ധിച്ചതെ ഞാനാ,
ആഹ് അതിന്റെ ചെലവ് എനിയ്ക്കു സ്പെഷ്യൽ ആയിട്ട് വേറെ തരണം,
മനുച്ചേട്ടനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്കിഷ്ടമായതാ..!”
അവൾ പിന്നെയും ആ കൊല്ലുന്ന ചിരി.!
“ഈ പെണ്ണിന്റെ സംസാരത്തിനു ഒരു ബെല്ലും ബ്രേക്കുമില്ല അല്ലെ മനു.!”
പെട്ടെന്ന് വീണയുടെ ‘അമ്മ സുരഭി ‘അമ്മ അങ്ങോടെയ്ക്കു വന്നു,
ഞാൻ വേഗം നമസ്കരിക്കാനായി കുനിഞ്ഞപ്പോഴേക്കും ‘അമ്മ എന്നെ തടുത്തു,
എന്നെ കുനിച്ചു എന്റെ നെറുകയിൽ ഒരു മുത്തം നൽകി,
“ഇത്രയൊക്കെ ബഹുമാനം മതിയെന്റെ മോനെ,
നീയിപ്പോ എനിയ്ക്കു എന്റെ മകനെ പോലെയല്ലേ,
വന്ന കാലിൽ നിൽക്കാതെ വാ അകത്തേയ്ക്കു പോകാം.!
ഇതാരാ ഈ മോൻ “
സുരഭി ‘അമ്മ വിപിയെ കണ്ടിട്ട് മനസ്സിലാവാതെ നോക്കി
” അത് അമ്മേ എന്റെ സുഹൃത്തും ബന്ധുവുമാണ്,
പേര് വിപിൻ, വിപി എന്ന് വിളിയ്ക്കും,
അവനു ഇവിടെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു,
പിന്നെ ഞങ്ങൾക്ക് ഒരു കൂട്ടും ആവുമല്ലോ എന്ന് കരുതി.,”
ഞാൻ വിപിയെ മുന്നിലേയ്ക്ക് വലിച്ചു നിർത്തി പറഞ്ഞു
“നമസ്കാരം അമ്മെ.!
ഞാൻ ഇവരെ ഇവിടെ ആക്കിയിട്ടു,
ടൗണിൽ ഒരു റൂം എടുക്കാമെന്ന് കരുതി ഇറങ്ങിയതാണ്.!”