ഇതാരപ്പ ഈ നേരത്തു എന്ന് ഞാൻ ജനലിലൂടെ നോക്കിയപ്പോൾ ഒരു ആൾ രൂപം നിങ്ങളുടെ വീടിന്റെ
പുറകുവശമുള്ള ആ വർക്ഏരിയയുടെ ഭാഗത്തു നിന്ന് ഇറങ്ങി മതില് ചാടി പോകുന്നത് ഞാൻ കണ്ടടാ,
ആളെ കാണാൻ പറ്റിയില്ല, പക്ഷെ കള്ളനല്ല എന്ന് ഉറപ്പാണ്, നല്ല ഷർട്ടും പാന്റും ആണ് ആള് ധരിച്ചിരുന്നത്..!”
വിപി പറഞ്ഞുനിർത്തി എന്നെ നോക്കി
” ഇത് അതുതന്നെയാടാ അവിഹിതം, ആരാണ് ആള് എന്നതാണ് ഒറ്റ സംശയം, നിനക്ക് അപ്പൊ എന്നെ വന്നു വിളിയ്ക്കാൻ പാടില്ലായിരുന്നോ..!”
ഞാൻ അവനോടു ചൊടിച്ചു..
” ആ പിന്നെ, അവിഹിതം കഴിഞ്ഞു പോകുന്നവനോട് ഞാൻ ഫ്രീസ് പറഞ്ഞു നിർത്താട, ഇപ്പൊ നിന്ന് തരുമല്ലോ ആള്.., ഒന്ന് എഴുനേറ്റു പോയെടാ..!”
അപ്പോഴാണ് അവൻ പറഞ്ഞതിലും കാര്യമുണ്ട് എന്ന് എനിയ്ക്കു മനസിലായത്.,
” ആ ഇനി എന്തായാലും അങ്ങനെ വല്ലതും കണ്ടാൽ മിസ് കാൾ അടിയ്‌ക്കു ഞാൻ ഓടി അങ്ങ് വന്നോളാം.!”
ഞാൻ അവനെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു
” അത് നീയി വിപിയ്‌ക്ക് വിട്ടേരെ, ഇനി ഒരു രാത്രിയും ഞാൻ ഉറങ്ങിയില്ലേലും വേണ്ടിയില്ല, ഞാനവനെ പൊക്കിയിരിക്കും..!”
പെട്ടെന്ന് ഞങ്ങളുടെ വീടിൽ നിന്ന് ഒരു സ്കൂട്ടർ പുറത്തേയ്ക്കു ഇറങ്ങി വന്നു,
ചിന്നുവാണ് വണ്ടി ഓടിക്കുന്നത്, പുറകെ ഇരിക്കുന്നത് എന്റെ അരുമ ഭാര്യയും,
ഞങ്ങൾ ഡ്രൈവർ ചേട്ടനോട് പറഞ്ഞു ഒരു ചെറിയ ഡിസ്റ്റൻസ് വിട്ടു അവരെ പിന്തുടർന്നു,
അവര് ഒരു ഷോപ്പിംഗ്മാളിന്റെ മുന്നിലേയ്ക്ക് വണ്ടി ഓടിച്ചു കയറ്റി,
അതിന്റെ മുന്നിൽത്തന്നെ അവരെയും കാത്തു വിനു നിൽക്കുന്നുണ്ടായിരുന്നു,
ഞങ്ങൾ ഒട്ടൊന്നു മാറി നിന്ന് വണ്ടി നിർത്തി,
അവർ ആ മാളിലെ ഒരു റെസ്റ്റോറന്റിലേയ്ക്ക് കയറി പോകുന്നത് കണ്ടു,
ഞങ്ങൾ കുറച്ചു മാറി നിന്ന് അവരുടെ മുഖഭാവം ശ്രെദ്ധിച്ചു,