നമ്മള് തമ്മിൽ നടന്ന എല്ലാ കാര്യവും ഞാൻ അന്ന് വീണയോടു പറഞ്ഞിരുന്നു,
അത് കാരണമാണ് അവൾ എന്നെയും നിന്നെയും വിടാതെ നോക്കുന്നെ,
അതുകൊണ്ടു ഒന്നിനും ഇനി ഞാനില്ല,
പിടിക്കപ്പെട്ടാൽ തൂങ്ങി ചാവുകയേ നിവർത്തിയുള്ളു,.
അതുകൊണ്ടു മോൻ ഇനി എന്നെ ആ കണ്ണുകൊണ്ടു കാണരുത്,.!”
ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച അവസ്ഥ ആയി എനിയ്ക്കു,
ഞാൻ നിസ്സഹായതയോടെ രേഷ്മയെ ഒന്ന് നോക്കി,
രേഷ്മ പിന്നെ ഒന്നും പറയാതെ പെട്ടെന്ന് പോയി,.
പ്രാതലും, ഉച്ചഭക്ഷണവും അവിടെത്തന്നെ ആയിരുന്നു,
എന്റെ വിശപ്പ് നേരത്തെ പോയതുകൊണ്ട് ഞാൻ എന്തെല്ലാമോ വാരിവലിച്ചു തിന്നെന്ന് വരുത്തി,
വീണ പിന്നെയും എന്റെ അടുക്കൽ തന്നെ വന്നു നില്പയി,
ഇനി വന്നു നിക്കണ്ട വീണേ അവളെന്നെ ഇട്ടേച്ചും പോയെന്നു പറയണമെന്നുണ്ടായി,
പക്ഷെ എന്തോ മിണ്ടിയില്ല,
വൈകിട്ട് അവളുടെ വേറെ ഒന്ന് രണ്ടു അമ്മാവൻമാരുടെ കൂടെ വീട്ടിലേയ്ക്കു പോയി ഞങ്ങൾ രാത്രി പത്തുമണിയോടെ തിരിച്ചു വീട്ടിലെത്തി,
വന്ന കിടന്നപാടേ ഉറങ്ങിയതേ ഓര്മയുള്ളു.!
പിറ്റേന്ന് എണീറ്റപ്പോൾ വീണയെ റൂമിലൊന്നും കണ്ടില്ല,
ഞാൻ പല്ലുതേപ്പും കുളിയും കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അമ്മാവൻ പത്രം വായിക്കുന്നുണ്ട്,
കൂടെ വിപിയും,
എന്നെ കണ്ടതും അവൻ ഓടി അടുത്തേയ്ക്കു വന്നു,.
“എടാ എനിക്കൊരു കാര്യം പറയാനുണ്ട്,.”
അവന്റെ വെപ്രാളം കണ്ടട്ടു എനിക്കെന്തോ പന്തിയല്ല എന്ന് മനസിലായി,
” എന്താടാ കാര്യം.?”
” എടാ അതിവിടെ പറയാൻ പറ്റില്ല, നീ ഫുഡ് കഴിഞ്ഞു എന്നെ ഇന്റർവ്യൂന് പോകാൻ കൊണ്ടുചെന്നാക്കണം എന്ന് പറ,
പിന്നെ ഇന്നുതന്നെയല്ലേ വിനുവും വീണയെ കാണാൻ വരാം എന്ന് പറഞ്ഞത്..!”
വിപി ചുറ്റും നോക്കി എന്നോട് പറഞ്ഞു
” ആ അതെ, അപ്പൊ എന്താടാ നിങ്ങളുടെ പ്ലാൻ എന്നോട് കൂടി പറ..!”