” വെറുതെ വലിച്ചു നീട്ടാതെ കാര്യം പറ വീണേ..!”
ഞാൻ ബെഡിന്റെ തലയിലേയ്ക്ക് ചാരിയിരുന്നു അവളെ നോക്കി
” അത് പിന്നെ വിനു അഭിരാമി ചേച്ചിയെ വിളിച്ചിരുന്നു,.”
“അവനെന്തിനാ ചേച്ചിയെ വിളിച്ചേ..?”
ഞാൻ പിന്നെയും ഒന്നുകൂടി നേരെ ഇരുന്നു അവളെ നോക്കി
” എന്നിലൂടെ അവൻ ഇവിടെയുള്ള എല്ലാരുമായി പരിചയം ആയിരുന്നു,
അതിൽ ഏറ്റവും കൂടുതൽ കമ്പനി ചേച്ചിയുമായി ആയിട്ടാണ്,.”
അവൾ അത്രയും പറഞ്ഞു പിന്നെയും എന്നെ നോക്കി
” ഏഹ്മ് എന്നട്ട്..?”
” അല്ല അവൻ ചേച്ചിയോട് എന്തെക്കൊയോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചേക്കാണ്,
ഞാനിപ്പോൾ അവന്റെ നമ്പർ ബ്ലോക്ക് ചെയ്തേക്കാണ്,
അതാണെന്ന് തോന്നുന്നു ചേച്ചിയെ വിളിച്ചേ,
ചേച്ചിയാണേൽ അവനോട് ഒരു സോഫ്റ്റ് കോർണർ ഉള്ളപോലെയാണ് സംസാരിച്ചത്,
അവൻ ഇപ്പൊ പറയാണ് മറ്റെന്നാൾ എന്നെയൊന്നു കാണാൻ പറ്റുമോ എന്ന്, ഞാൻ എന്താണ് ചെയ്യണ്ടത്.?”
വീണ പിന്നെയും എന്നെ നോക്കി,.!
അപ്പൊ അതുശരി അതാണ് എന്നോട് ഇപ്പൊ ഇവൾ പെട്ടെന്ന് ഒരു സ്നേഹം കാണിക്കുന്നതല്ലേ,
അറക്കുന്നതിനു മുമ്പേ ജീവികൾക്ക് വെള്ളം കൊടുക്കണ പോലെ.!
അമ്പടി ഭീകരി.!
” എന്നട്ട് നീയെന്തു തീരുമാനിച്ചു ?.”
ഞാൻ വീണയെ നോക്കി