—————————————
അച്ഛനോട് കുറച്ചു നേരം സംസാരിച്ചിരുന്നപ്പോഴേക്കും സമയം ഒന്പതരയോട് അടുത്തിരുന്നു,
സുരഭി അമ്മായി വന്നു എല്ലാരേയും ഭക്ഷണം കഴിക്കാൻ വിളിച്ചു,
കോഴിയും ബീഫും അടക്കം എന്തെക്കെയോ കുറെ സാധങ്ങങ്ങൾ,
വീട്ടിൽ നിന്ന് ഇറങ്ങിയട്ടു ഒന്നും കഴിക്കാത്തകൊണ്ടുള്ള വിശപ്പ് കാരണം ഞാൻ സാമാന്യം നല്ല രീതിയിൽ
വിഴുങ്ങി,
എന്റെ തൊട്ടടുത്തിരുന്ന വീണ എന്നെക്കാളും പോളിംഗ്.!
ഇവളീ തിന്നുന്നതൊക്കെ എങ്ങോട്ടാണാവോ പോകുന്നത്,
ഇനി ബാക്കിലൂടെ എല്ലാം അപ്പപ്പോ പുറംതള്ളാൻ വേറെ സ്പെഷ്യൽ മെഷീൻ വെല്ലോം ഉണ്ടോ ദൈവമേ ?
ഞാൻ ആരും നോക്കുന്നില്ല എന്ന് ഉറപ്പാക്കി ചെറുതായി ഏന്തിവലിഞ്ഞു അവളുടെ പുറകിലേയ്ക്ക് നോക്കി,
അല്ല ഇനി എങ്ങാനും ഉണ്ടെങ്കിലോ.?
ഞാൻ അപ്പോഴാണ് ഇടയ്ക്കിടയ്ക്ക് എന്നെ തന്നെ നോക്കുന്ന ചിന്നുവിനെ കണ്ടത്.,
ഞാൻ പെട്ടെന്ന് അവളെ നോക്കി ചിരിച്ചു കാണിച്ചു,
പെട്ടെന്നെന്തോ അബദ്ധം പറ്റിയപോലെ അവളുടെ മുഖം വലിഞ്ഞു,
എനിയ്ക്കും തിരിച്ചു ഒരു ചിരി നൽകിയെന്ന് വരുത്തി അവൾ മുഖം മാറ്റി.!
പിന്നെയും അവൾ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നുണ്ടെന്നു എനിയ്ക്കു മനസിലായി.!
ഈ പെണ്ണിനിതെന്തു പറ്റി.?
ഇത്രനേരം നല്ല ചുറുചുറുക്കും ചങ്കൂറ്റവും ആയിരുന്നല്ലോ,
ഇപ്പൊ പെട്ടെന്ന് എവിടുന്ന് ഇങ്ങനെ നാണം വന്നു.?
ഞാൻ നോക്കുമ്പോൾ അവൾ പെട്ടെന്ന് നോട്ടം മാറ്റാൻ ശ്രെമിക്കുന്നുണ്ടെന്നു എനിയ്ക്കു മനസിലായി,!