മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ]

Posted by

വീണ ആകെ ആശയക്കുഴപ്പത്തിലായി,

” ഇനി ഞാൻ എന്ത് ചെയ്യണമെന്നാണ് ചേച്ചി അപ്പോൾ പറഞ്ഞു വരുന്നത്?”!

വീണ മനസ്സിലാവാതെ അഭിരാമിയെ നോക്കി,

” രണ്ടു ദിവസം കഴിയുമ്പോൾ നിന്നെ കാണാൻ വിനു വരുന്നുണ്ടെന്നാണ് പറഞ്ഞത്,

അപ്പോൾ നീ അവനോട് ഒന്ന് സംസാരിച്ചു നോക്ക്,

ബാക്കി എന്നട്ട് നോക്കാമല്ലോ.., മനസ്സിലായോ?!”

അഭിരാമി ഒന്നുകൂടി നേരെ കിടന്നു

” മനസ്സിലായി,

പക്ഷെ വിനു ഇനി എന്ത് ചെയ്താലും എന്റെ തീരുമാനത്തിൽ മാറ്റമുണ്ടാവില്ല, അതുറപ്പ്..!”

വീണ സ്വയമെന്നോണം ഒരു നിശ്ചയദാർട്ട്ട്യം എടുത്തപോലെ പറഞ്ഞു നിർത്തി

” അത് എന്തും ആവട്ടെ,

ഞാൻ അവനു ഒരവസരം കൊടുക്കാനാണു പറഞ്ഞുള്ളു..!”

അഭിരാമി അവളുടെ തീരുമാനമിഷ്ടപെടാത്തപോലെ പറഞ്ഞു

“ഞാനാണേൽ ആ വിനുവിനെ കാണാൻ കൂടി നിൽക്കില്ല ചേച്ചി,

എന്തായാലും എന്റെ ഒരു അഭിപ്രായം ചേച്ചി കാണാൻ പോകുന്നതിനു മുമ്പേ മനുച്ചേട്ടനോട് കൂടി ഒന്നും പറയുന്നതാണ്..!”

ചിന്നു സംശയ ഭാവത്തിൽ വീണയെ നോക്കി

” അത് അല്ലേലും ഞാൻ അങ്ങനെ ചെയ്യൂ..!”

വീണ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു

” രണ്ടിനും വട്ടാണ്,

എന്തായാലും വേറെ എന്തൊക്കെയുണ്ട് വിശേഷം അത് പറ..,”!

അഭിരാമി വീണയുടെയും ചിന്നുവിന്റെയും അടുക്കലേക്കു ഒന്നുകൂടി അടുത്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *