അവിടെവെച്ചു വിനു ഒരു പെണ്ണിനോടും ചോദിക്കാൻ പാടില്ലാത്ത കാര്യം ചോദിച്ചു,
ഞാൻ വിർജിനിറ്റി ടെസ്റ്റ് ചെയ്താൽ വേണമെങ്കിൽ എന്നെ സ്വീകരിക്കാം എന്ന്,
അങ്ങനെ എന്റെ സ്ത്രീത്വത്തെയും, എന്റെ അവനോടുണ്ടായിരുന്ന എന്റെ സ്നേഹവും അവൻ തരം താഴ്ത്തി
കളഞ്ഞു,
ഇനി നീ തന്നെ പറ ചിന്നു,
എല്ലാ അധികാരവും ഉണ്ടായിട്ടും, എന്റെ സമ്മതമില്ല എന്ന ഒറ്റ കാരണത്താൽ എന്നെ തൊട്ടു പോലും
നോവിക്കാത്ത മനുവിനെ ഞാൻ സ്നേഹിക്കണോ, അതോ അത്രയധികം ഞാൻ സ്നേഹിച്ചട്ടും എന്നെ
വിശ്വാസമില്ലാത്ത വിനുവിനെ ഞാൻ സ്നേഹിക്കണോ…!”
വീണ ഒറ്റശ്വാസത്തിൽ ഇതെല്ലം പറഞ്ഞു നിർത്തി ചിന്നുവിനെ നോക്കി
” ഇതിലിത്ര ആലോചിക്കാൻ എന്തിരിക്കുന്നു ചേച്ചി.,
ഉറപ്പായും മനു ചേട്ടനെ,
ഞാനായിരുന്നേൽ വിനുവിന് രണ്ടെണ്ണം കൂടി കൊടുത്തട്ടെ വരുവുള്ളു..!”
ചിന്നു വളരെ ഉത്സാഹത്തോടെ പറഞ്ഞു
” എനിക്ക് ഇത്ര നാളും മനു ചേട്ടനോട് ഒരു ചെറിയ ഇഷ്ടമാണ് തോന്നിയിരുന്നത്, പക്ഷെ ഇപ്പൊ ആ ഇഷ്ടം നൂറു
മടങ്ങായി, കൂടാതെ ബഹുമാനവും തോന്നുന്നു..!”
ചിന്നു വെറുതെ വീണയെ ചൊടിപ്പിക്കാനായി പറഞ്ഞു
” എടി പെണ്ണെ ഇഷ്ടപെടുന്നതൊക്കെ കൊള്ളാം,
അത് എന്റെ മാത്രം മനുവാണ് കേട്ടോ..!”
വീണ വെറുതെ അവളെ കുത്തി
” എന്റെ പൊന്നോ എനിയ്ക്കൊന്നും വേണ്ടേ നിങ്ങടെ കെട്ടിയോനെ..,