ഇടയ്ക്കിടയ്ക്ക് വീണ എന്നോടും എന്തെക്കെയോ ചോദിക്കുന്നുണ്ട്,
ഞാൻ എന്റെ മറുപടി ഒരു മൂളലിൽ ഒതുക്കി.!
എന്റെ ചിന്ത മുഴുവൻ ഇപ്പോൾ അഭിരാമി ചേച്ചിയെ കുറിച്ചായിരുന്നു.!
അന്ന് കല്യാണത്തിന് കണ്ടതാണ്,
വീണയിലും നിറം ഇത്തിരി കുറവാണെങ്കിലും വീണയോടു കിടപിടിക്കുന്ന സൗന്ദര്യം.!
പുള്ളിക്കാരത്തിയുടെ ഭർത്താവിന്റെ പേര് ആൽബർട്ട് എന്നോ മറ്റോ ആണ്,
പ്രണയ വിവാഹം ആയിരുന്നു,
അന്ന് പുള്ളിയുടെ കുടുംബക്കാരുമായി എന്തോ കാര്യത്തിന് എന്റെ അച്ഛൻ ഏണി വെച്ചതാണ്,
അതിനു കൂട്ടുനിൽക്കാൻ ബാക്കിയുള്ള സ്വന്തക്കാരും ഉണ്ടായിരുന്നു,
പക്ഷെ എന്റെ അമ്മായപ്പൻ അന്ന് പ്രെശ്നം ഒഴിവാക്കാനോ എന്തോ പ്ലേറ്റ് മാറ്റി ചവിട്ടി,
പുറകീന്നു കുണ്ടിയ്ക്ക് പണികിട്ടിയ അവസ്ഥയായ എന്റെ അച്ഛൻ അന്ന് കോലു ഓടിച്ചിട്ടതാണ്,
പിന്നെ അവർ തമ്മിൽ സംസാരിക്കുന്നതു ഞാൻ കണ്ടത് എന്റെ കല്യാണത്തിന്റെ അന്നാണ്.!
അവിടേം എന്റെ അമ്മായപ്പൻ അവസരത്തിന് പ്ലേറ്റ് മാറ്റി ചവിട്ടി,!
അങ്ങേരുടെ അല്ലെ ഈ മോളും.!
മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലാലോ,
എനിയ്ക്കു ഉള്ളിൽ ചിരി പൊട്ടി
ഞാൻ വീണയെ ഒന്ന് നോക്കി.!
അവൾ അപ്പോഴും വിപിയോടു എന്തോ തിരക്കുപിടിച്ച ചർച്ചയിൽ ആയിരുന്നു,.!
ഇവള് വായ തുറന്നാൽ അടയ്ക്കണേൽ ഉറങ്ങണം.!
എന്റെ ഉള്ളിൽ അറിയാതെ ഒരു ചിരി പൊട്ടി.
പെട്ടെന്ന് എന്റെ നോട്ടവും ചിരിയും കണ്ടിട്ടാണെന്നു തോന്നുന്നു,
വീണ പെട്ടെന്ന് എന്നെ നോക്കി എന്തുപറ്റി എന്ന ഭാവത്തിൽ പുരികം അനക്കി ചോദിച്ചു.!
ഞാൻ പെട്ടെന്ന് ഒന്നുമില്ല എന്ന ഭാവത്തിൽ തലയാട്ടി,
എന്റെ നോട്ടം അവളിൽ നിന്ന് മാറ്റി,.
വണ്ടിയിൽ ഇരുന്നിട്ട് ആകെ ശ്വാസം മുട്ടുന്നു,