കുളിച്ചു വസ്ത്രം മാറി ഞാൻ പുറത്തിറങ്ങി,
എന്നെയും കാത്തു വീണ നില്കുണ്ടായിരുന്നു.!
ഇപ്പോൾ ശെരിക്കും വീണ ഒരു ഉത്തമ ഭാര്യയെ പോലെയാണ് പെരുമാറുന്നത്,
മിക്കവാറും ഇത് അവളുടെ അച്ഛനെയും വീട്ടുകാരെയും കാണിക്കാൻ വേണ്ടിയാവണം.!
അല്ലാതെ ഇത്ര പെട്ടെന്നൊരു മാറ്റം എങ്ങനെ.?
ഞാൻ പോലും അറിയാതെ വീണയോടു എനിയ്‌ക്കൊരു പ്രണയം എവിടെയോ പൊട്ടിമുളക്കുന്ന പോലെ,..
ഇല്ല ഇല്ല ഇല്ല,
ഇതെല്ലം ഇവളുടെ നാടകമാണ് ഞാൻ മനസ്സുകൊണ്ട് എന്നെ സ്വയം നിയന്ത്രിക്കാൻ ശ്രെമിച്ചു.!
ഞാൻ റൂമിൽ നിന്നിറങ്ങിയ ഉടനെ അച്ഛന്റെ അടുത്തേയ്ക്കു ചെന്നിരുന്നു.!
വീണ അഭിരാമി ചേച്ചിയുടെ റൂമിലേയ്ക്ക് തിടുക്കപ്പെട്ടു പോകുന്നത് കണ്ടു,
അച്ഛന്റെ അടുത്ത് വിപിയും, അഭിയും ഇരിക്കുന്നുണ്ടായിരുന്നു,
ഞാനും അവരുടെ സംഭാഷണത്തിൽ പങ്കു ചേർന്നു
——————————————————————–
വീണ ചെന്ന ഉടനെ കുട്ടിയെ എടുത്തു കളിപ്പിക്കാൻ തുടങ്ങി
“അമ്മായിയുടെ തക്കുടു മുണ്ട, പഞ്ചാരേ..!”
വീണയ്ക്കു ചെറിയ കുട്ടികൾ എന്ന് പറഞ്ഞാൽ തന്നെ ജീവനാണ്,
അഭിരാമിയും ചിന്നുവും വീണയെ തന്നെ നോക്കി,.
“നീയും ആഞ്ഞൊന്നു ശ്രെമിച്ചാൽ പത്തു മാസം കഴിയുമ്പോൾ ഇങ്ങനെ ഒരു വാവയെ കളിപ്പിക്കാം..!”
ചിന്നു വെറുതെ എരികയറ്റി,
” ശ്രെമിക്കും ശ്രെമിക്കും, ഒലക്ക നടക്കും..!”
അഭിരാമി പെട്ടെന്ന് കയറി പറഞ്ഞു