KuttanThampuran 8

Posted by

“പപ്പാ…എന്താ ഇത് ഇനിയും എണീക്കാറായില്ലെ..അല്ല എനിക്ക് മനസിലാക്കാൻ പറ്റാഞ്ഞ് ചോതിക്കയാ. പാപ്പായ്ക്ക് വട്ടായിട്ടാണോ ഈ തണുപ്പത്ത് ടെറസ്സിൽ വന്ന് കിടന്നത്..? ചുമതല്ല ഉറക്കത്തിൽ കിടന്ന് പിച്ചും പേയും പറയുന്നത് അപ്പോഴാണ് ഞാൻ കിടക്കുന്നിടം ശ്രദ്ധിച്ചതു. എനിക്കിത് എന്ത് പറ്റി. ഞാൻ എന്തിനാ ടെറസ്സിൽ വന്ന് കിടന്നത്. അവൾ വീണ്ടും എന്നെ എണീപ്പിക്കാനായി ശ്രമിക്കുന്നുണ്ടായിരുന്നു.

“എനിക്ക് കോളേജിൽ പോകാനുള്ളതാണേ…ഇപ്പൊ തന്നെ ഞാൻ ലേറ്റായി.” അതും പറഞ്ഞ് അവൾ തിരിഞ്ഞ് നടന്നു. അപ്പോഴും ഞാൻ ഒന്നും മനസിലാകാതെ പുതപ്പും മൂടി കിടുക്കുകയായിരുന്നു. എന്തായാലും എണീക്കാം എന്നു കരുതി ഒന്ന് ശ്രമിച്ചപ്പോൾ തല
പൊക്കാൻ വയ്യാത്ത അവസ്ഥ, ഇന്നലെ കുറച്ച് കൂടി പോയി അതിന്റെ ഹാങ്ങ് ഓവർ ആയിരിക്കും. എന്നാലും എങ്ങനാണ് ഞാൻ മറന്ന അല്ലെങ്കിൽ മറക്കാൻ ശ്രമിച്ചു പഴയ കാര്യങ്ങൾ ഒക്കെ ഒരു സിനിമ പോലെ എന്റെ മൻസിൽ വീണ്ടും ഉടലെടുത്തത്. അല്ലെങ്കിൽ തന്നെ എനിക് മറക്കാൻ കഴിയുന്ന കാര്യങ്ങൾ ആണോ എന്റെ ജീവിതത്തിൽ നടന്നത്. നീണ്ട 20 വർഷങ്ങൾ..എന്നാലും എല്ലാം ഇന്നലെ നടന്ന പോലെ ഇരിക്കുന്നു. ഇനിയും ദുരന്തങ്ങൾക്ക് സാക്ഷിയാകാനാണോ എന്റെ കർത്താവേ ഈ പരീക്ഷണങ്ങൾ എന്തെല്ലാം സംഭവങ്ങളാണ് എന്റെ ജീവിതത്തിൽ നടന്നത്. ഹോ..ഓർക്കാനേ വയ്യ. ഇനിയും ഒന്നും ഓർക്കാൻ ഇടവരുത്തരുതേ എന്റെ കർത്താവേ…ഇനിയും താങ്ങാൽ ഈ ജന്മം ആവില്ല.

രാവിലത്തെ കൂളിയും തേവാരവും കഴിഞ്ഞ് ഓഫീസിലേക്ക് തയ്യാറായി. വെറുതെ കണ്ണാടിയിലെക്ക് ഒന്ന് നോക്കി. ഇല്ലാ കിഴവനായിട്ടില്ല ഇപ്പോഴും പഴയ ചെറുപ്പം ഉണ്ട്. മുടി കൂറച്ച് നരച്ചതല്ലാതെ വലിയ പ്രായം ഒന്നും ആയിട്ടില്ല. പഴയ കാലത്ത് 40കളിൽ നിൽക്കുന്നവരും ചുറുപ്പക്കാരാണ്. ഇപ്പോഴോ, 40 കഴിഞ്ഞൊ അവൻ കിഴവനായി ആരുടെയും കുറ്റുമല്ല. ലൈഫ് സ്റ്റെൽ അങ്ങനെ അല്ലെ. അതും ഈ ബാംഗ്ലൂരിൽ ആണെങ്കിൽ പിന്നെ പറയാനും ഇല്ല. പക്ഷെ ഇപ്പോഴും ചെറുപ്പത്തിന്റെ ആ തിളപ്പ് തന്റെ ഉള്ളിൽ ഇല്ലേ..ഉണ്ട്.അതല്ലെ ഇന്നലെ അങ്ങനെയെല്ലാം സംഭവിച്ചത്.

“പപ്പാ.പപ്പാ…ആർ യൂ കമ്മിങ്ങ് ഒർ നോട്ട.?..“ ഇവൾ ഇതു വരെ പോയില്ലെ. ഞാൻ താഴക്ക് ഇറങ്ങി ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *