“എടാ വിനയാ, ഞാന് മെഴുകുതിരി എടുക്കാന് വന്നതാ.. നീ ആ ചെറുക്കന്റെ ജീവന് ബാകി വെച്ചേക്കു കേട്ടോ” എന്നും പറഞ്ഞു മെഴുകുതിരി എടുത്തു വന്നവന് പോയി. അപോഴാനു വിനയേട്ടന് എന്റെ കഴുത്തിലെ പിടി വിട്ടത്. എന്നിട്ട് നിലതോഴിച്ച വെള്ളത്തില് കിടക്കാന് പറഞ്ഞു. ഞാന് മനസ്സില്ലാ മനസ്സോടെ അതില് കിടന്നു. കുറച്ചു കഴിഞ്ഞപ്പോള് എഴുനേറ്റു റൂമില് പോകാന് പറഞ്ഞു. എന്റെ മനസ്സില് വിനയെട്ടനോടുള്ള ദേഷ്യം ഇരച്ചു കയറുക ആയിരുന്നു. ഞാന് റൂമില് എത്തിയപ്പോള് കൃഷ്ണ കട്ടിലില് ഇരുന്നു ഭയങ്കര കരച്ചില്, നോക്കിയപ്പോള് അവന്റെ ചുണ്ട് പൊട്ടി ചോര വരുനുണ്ടായിരുന്നു.മുഖം ഒക്കെ വീര്ത്തിരിക്കുന്നു. “they slapped us badly dear, ” mukhathum dehathum sdiyude paadukal. അപ്പോഴാണ് വിനയേട്ടന് എന്നെ അവിടെ നിന്ന് മാറ്റിയത് വെറുതെ അല്ല എന്ന് എനിക്ക് മനസ്സിലായത്. വിനയെട്ടനോടുള്ള ദേഷ്യം കുറച്ചു കുറഞ്ഞു എന്റെ മനസ്സില്. ശരിക്കും പറഞ്ഞാല് എന്നെ രക്ഷിക്കാനുള്ള നാടകമായിരുന്നു ആ നീന്തല് പഠിപ്പിക്കല്. എല്ലാത്തിന്റെയും തുടക്കവും ആ നീന്തല് പഠനം തന്നെയായിരുന്നു. എന്റെ മനസ്സില് തോന്നിയ എല്ലാ ദേഷ്യവും മാറി, ഞാന് pinneedaanu വിനയെട്ടനെ ശ്രദ്ധിക്കാന് തുടങ്ങിയത്.
അടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള സംഭവങ്ങള് ആണ് ഹോസ്റ്റലില് അരങ്ങേറിയത്. കൃഷ്ണക്കും ബാകിയുള്ള ജുനിയര്സിനെയും സീനിയേര്സ് ശരിക്കും മര്ധിച്ചിരുന്നു. കൃഷ്ണ നല്ല പക്വത ഉള്ളവന് ആയതു കൊണ്ട് ടീചെര്സിനും ബാകിയുല്ലവര്ക്കും മുഖം കൊടുക്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പക്ഷെ ഞങ്ങളുടെ ബാച്ചിലെ മോഹന് എന്നാ പയ്യന് അതിനു കഴിഞ്ഞില്ല. അവനെ കണ്ടു വാര്ടെന് ചോദിച്ചു എന്ത് പറ്റിയതാണെന്ന്? അവന് സ്റെപ് ഇറങ്ങുമ്പോള് തെന്നി വീണതാണെന്നു മറുപടിയും കൊടുത്തു. ആ ഉത്തരത്തില് തൃപ്തി വരാതിരുന്ന വാര്ടെന് പിന്നെ എന്നെയടക്കമുള്ള ജൂനിയേര്സിനെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഞാനും വേറെ രണ്ടു പേരും ഒഴികെ എല്ലാവര്ക്കും അടിയെട്ടത് ശരിക്ക് തെളിഞ്ഞു കാണാമായിരുന്നു. കോളേജ് ഡോക്ടര് വന്നു പരിശോധിക്കുകയും ചെയ്തു. സത്യം പറഞ്ഞാല് ഈ നിലപാട് സെനിയെര്സില് ഭീതി പരാതി എന്ന് തന്നെ പറയാം. പക്ഷെ ഞങ്ങള് ജുനിയെര്സ് ഞങ്ങളെ ആരും റാഗ് ചെയ്തില്ല എന്ന് പറഞ്ഞതില് ഉറച്ചു നിന്നത് കൊണ്ട് തന്നെ മാനേജുമെന്റിന് അവര്ക്കെതിരെ ആക്ഷന് എടുക്കാന് തെളിവൊന്നും കിട്ടിയതുമില്ല. ഞങ്ങളുടെ ഈ നിലപാട് സത്യത്തില് ഞങ്ങള്ക്ക് തന്നെ അനുഗ്രഹമായി. പിന്നീട് സീനിയേര്സ് വന്നു ഞങ്ങള്ക്ക് കൈ തന്നിട്ട് പറഞ്ഞു, ഞങ്ങളാണ് ആണ്കുട്ടികള് എന്നും, ഞങ്ങള്ക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും അത് അവരോടു പറയണമെന്നും. അങ്ങനെ റാഗ്ഗിങ്ങിന്റെ ടെന്ഷന് ഒന്നുമില്ലാതെ ഒരു ആഴ്ച കടന്നു പോയി. അടുത്ത ദിവസത്തെ ഹോസ്റ്റല്