ശ്രീകല വാതില്‍ തുറന്നു വന്നു ഹാളിലെ ലൈറ്റിട്ടു …അവളുടെ സംസാരം കേട്ട് ചിത്രയും എഴുന്നേറ്റു വാതില്‍ തുറന്നു പുറത്തേക്കു വന്നു ….ശ്യാം അവളെ നിര്‍ന്നിമേഷനായി നോക്കി നിന്നു
‘ മോനെ ..നല്ല തലവേദനയാ …നമുക്ക് നാളെ സംസാരിക്കാം പ്ലീസ് ‘
ചിത്ര ശ്രീകലയെയും ശ്യാമിനെയും മാറി മാറി നോക്കി പറഞ്ഞു …ശ്യാം ചിത്രയുടെ നെറ്റിയില്‍ തൊട്ടു നോക്കി …ചിത്ര അവന്‍റെ കൈ തട്ടി മാറ്റി ….അവനതു ക്ഷീണമായി..തന്‍റെ അമ്മയുടെ മുന്‍പില്‍ വെച്ചു .കൊച്ചായത് പോലെ .
‘ അത് നോക്കാനല്ലേ തൊട്ട് നോക്കിയത് ….’ അവന്‍ വീണ്ടും കൈ വെക്കാന്‍ ഓങ്ങി
“മോനെ …നാളെ സംസാരിക്കാം …’ ചിത്ര അവന്‍റെ കൈ വീണ്ടും തട്ടി കളഞ്ഞു
” എനിക്ക് നാളെ സംസാരിക്കാന്‍ ഒന്നുമില്ല ..’ ശ്യാമിന്റെ ഒച്ച കൂടി പോയി ….
‘ നിന്‍റെ നെറ്റിയില്‍ ഞാനൊന്നു തൊട്ടപ്പോള്‍ നിനക്ക് കുറച്ചില്‍ അല്ലേടി ?’ ശ്യാം പെട്ടന്ന് ചിത്രയുടെ ചുണ്ടില്‍ വിരല്‍ കൂട്ടി പിടിച്ചു
” എടാ ..ശ്യാമേ …വിടാന്‍ ….അത് നിന്‍റെ അമ്മയിയമ്മയാ …ഇങ്ങനാണോ നീ പെരുമാറുന്നെ ? ‘
ശ്രീകല അവനേ വട്ടം പിടിച്ചു
” വിട് …ഇത് ഞാനും ഇവരും തമ്മിലുള്ള പ്രശ്നമാ ” ചിത്രയുടെ കണ്ണില്‍ നിന്ന് കണ്ണ് നീര്‍ ചാടാന്‍ തുടങ്ങി
” കരയരുത് ….കരയരുതെന്നാ പറഞ്ഞെ …നീ കരയുന്നത് എനിക്കിഷ്ടമില്ലന്നു അറിയത്തില്ലേ? കരച്ചില്‍ നിര്‍ത്ത് ‘
” എടാ …ശ്യാമേ …അവരെ വിടാന്‍ ‘
ശ്രീകല അവന്‍റെ പുറത്തിനിട്ടു ആഞ്ഞു തള്ളി
” നീയാരടി അത് പറയാന്‍ ?’
ശ്രീകല പെട്ടന്ന് നിശ്ചലയായി
” എന്നെ വളര്‍ത്തി വലുതാക്കിയവള്‍ അല്ലെ ? പെറ്റിട്ടോന്നും ഇല്ലല്ലോ ..ഉണ്ടോ ?’
ശ്യാം ചിത്രയെ വിട്ടു ക്രൂദ്ധനായി ശ്രീകലയ്ക്ക് നേരെ തിരിഞ്ഞു ….ശ്രീകല വിങ്ങി പൊട്ടാവുന്ന പരുവത്തില്‍ നില്‍ക്കുവാണ്
” മോനെ …അങ്ങനൊന്നും പറയരുത് ….അമ്മയോട് ദേഷ്യപെടല്ലേ? …ശ്രീ ഇവന്‍ കുടിച്ചിട്ടാ …..’
ചിത്ര പെട്ടന്ന് അവനു വട്ടം നിന്നു കൈ കൊണ്ട് ശ്യാമിന്റെ വാ പൊത്തി
ശ്യാം ചിത്രയുടെ കൈ തട്ടി മാറ്റി
‘ കുടിച്ചു …കുടിച്ചാലും …..’
ചിത്ര പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ശ്രീകലയോട് അലറി
” ശ്രീ അകത്തു പൊ …..’