മനു അല്‍പം ഉറക്കെയാണ് പറഞ്ഞത്
ശ്യാം കൈ കഴുകി ചിത്രയുടെ മുറിയിലേക്ക് കയറി
ഭിത്തിയില്‍ തപ്പി ലൈറ്റിട്ടു
മുറിയില്‍ വെളിച്ചം പരന്നതും ചിത്ര ചെരിഞ്ഞു നോക്കി …ശ്യാമിനെ കണ്ടതും അവള്‍ ചാടിയെണീട്ടു
” മോനെ …നീ…നീയെന്നോട് “
ശ്യാമിന് അവളുടെ കോലം കണ്ടു ആകെ സങ്കടമായി …പാറി പറന്നു കിടക്കുന്ന മുടികള്‍ …അലങ്കോലമായ സാരി .. നേരത്തെ ഉണ്ടായിരുന്ന ചിത്രയുടെ പ്രേതം പോലെ …
” ശ്യാമേട്ടാ ” മനുവിന്‍റെ വിളി കേട്ടതും ശ്യാം
” എനിക്ക് സംസാരിക്കണം ….രാത്രി ഞാന്‍ വരും ….കുറ്റിയിടരൂത്’
” മോനെ …നാളെ പകല്‍ സംസാരിച്ചാ …..”
” പറയുന്നത് കേട്ടാ മതി …” അവന്‍ ലൈറ്റ് കെടുത്തി പുറത്തേക്കിറങ്ങി
അപ്പോഴേക്കും മനു കഴിച്ചു തീര്‍ത്ത് റെഡിയായിരുന്നു
അവന്‍ മുകളില്‍ പോയി ബാഗൊക്കെ എടുത്തു വന്നു
” അമ്മെ …കിടന്നുറങ്ങിക്കോ …എന്നെ നോക്കണ്ട …ഞാന്‍ മുകളില്‍ വന്നു കിടന്നോളാം…വാതില്‍ പൂട്ടിക്കോ ‘
ശ്യാം ശ്രീകലയോട് പറഞ്ഞു മനുവിനെയും കൂട്ടി റെയില്‍വേ സ്റെഷനിലേക്ക് യാത്രയായി
മനുവിന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു ചേച്ചി കൂടിയുണ്ട് ട്രെയിനിങ്ങിനു അവരും സ്റെഷനില്‍ ഉണ്ടായിരുന്നു ….ബാഗൊക്കെ അവരെ ഏല്‍പ്പിച്ചു ശ്യാം അവളെ കൂട്ടി അവിടെയുള്ള ആര്യ ഭവനിലേക്ക് ചെന്നു
‘ ഒരു മസാല ദോശ ..ഒരു കാപ്പി’
“ആര്‍ക്കാ ശ്യാമേട്ടാ ?”
” നിനക്ക് …നീ ബാക്കി വെച്ചു പോന്നത് ഞാന്‍ കണ്ടില്ലാന്നു കരുതിയോ ?”
” അപ്പൊ ശ്യമെട്ടനോ?’
” ഞാന്‍ ബിയര്‍ അടിച്ചപ്പോ കഴിച്ചാരുന്നു” ശ്യാം കൊണ്ട് വന്ന കാപ്പി ഊതി കുടിച്ചു അവളെ കൊണ്ട് മസാല ദോശ കഴിപ്പിച്ചു …. ബില്‍ കൊടുത്തു അവര്‍ ഇറങ്ങിയപ്പോഴേക്കും ട്രെയിന്‍ വരുന്നുണ്ടായിരുന്നു …..
പുറപ്പെടാന്‍ നേരം മനു അവന്‍റെ കയ്യില്‍ പിടിച്ചു
” എന്നെ കാണുന്നതിന് മുന്‍പേ അമ്മയെ ആണ് ശ്യമേട്ടന്‍ കണ്ടത് ..അമ്മ വഴിയാ എനിക്കെൻറെ ശ്യാമേട്ടനെ കിട്ടിയത് …..ആ പഴയ അമ്മയെ എനിക്ക് തിരിച്ചു വേണം …അതിനു ശ്യമേട്ടനെ കഴിയൂ …..നോക്കി കോണം …..’ അവളുടെ കണ്ണുകള്‍ നിറഞ്ഞു