മറുതലക്കൽ നിന്നു ഒരു പൊട്ടിക്കരച്ചിൽ ആണ് കേട്ടത്…. ആ കരച്ചിൽ കുറെ നേരം തുടർന്നു….
ഞാൻ : ഉമ്മ… കരയല്ലേ….
ഉമ്മ : ഇപ്പൊ എന്തിനാടി നീ വിളിച്ചത്… ഞങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനാണോ ?
ഞാൻ : ഉമ്മ അങ്ങനെയൊന്നും പറയല്ലേ…
ഉമ്മ : പിന്നെ ഞാനെന്താടി പറയേണ്ടത്…. നിന്റെ ഉപ്പ മരിച്ചിട്ടും നിന്നെയും നിന്റെ അനിയത്തിയേയും ഞാൻ ഒരു കുറവും വരുത്താതെയല്ലേ നോക്കിയത് എന്നിട്ടും നീയിന്തിനാ ഞങ്ങളോട് ഈ ചതി കാണിച്ചത്. കെട്ടുപ്രായമായ ഒരു അനിയത്തിയുള്ള കാര്യം നീ മറന്നു…
ഞാൻ : ഉമ്മ എല്ലാം സംഭവിച്ചു പോയി. ഇനിയതിനെക്കുറിച്ചൊന്നും പറയണ്ട… നിങ്ങളെ വിഷമിപ്പിക്കാൻ വേണ്ടിയല്ല. ഞാൻ അത്രയ്ക്ക് സ്നേഹിച്ചു പോയി. ഇനിയെന്റെ ജീവിതം നബീലിന്റെ കൂടെയാണ്.
ഉമ്മ : നീയിതെന്തു ഭാവിച്ചാ മോളേ ? മോളിങ്ങു വീട്ടിലേക്ക് വാ…. നിന്റെ ഇക്കാട് പറഞ്ഞ് ഞാൻ എല്ലാം ശെരിയാക്കാം… അവന്റെ കാലുപിടിച്ചിട്ടാണെങ്കിലും നിങ്ങളെ ഞാൻ ഒന്നിപ്പിക്കാം..
ഞാൻ : ഇല്ല ഉമ്മ. ഇനി ആ ബന്ധം കൂട്ടി യോജിപ്പിക്കാൻ എനിക്ക് താല്പര്യമില്ല.
ഉമ്മ : അങ്ങനെ പറഞ്ഞാ നിന്റെ കുഞ്ഞുങ്ങളുടെ കാര്യമോ ? അതിലൊന്നും നിനക്ക് ചിന്തയില്ലെ ??
ഞാൻ : കുഞ്ഞുങ്ങളെ ഞാൻ തന്നെ നോക്കി കൊള്ളാം. അവരെ എനിക്ക് വിട്ടു തന്നാൽ മതി.
ഉമ്മ : അവൻ തരുമെന്ന് നീ കരുതുന്നുണ്ടോ ?
ഞാൻ : തന്നില്ലെങ്കിൽ ഞാൻ കേസിനു പോകും.
ഉമ്മ : എന്താ mole നീ എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെ.