“ഇപ്പൊ വേണമെന്നില്ല.. ഇത്ത നല്ലോണം ആലോചിക്ക്.. ഞാൻ നാളെ രാത്രി വരെ നല്ലൊരു മറുപടിക്ക് വേണ്ടി കാത്തിരിക്കാം.. ”
എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത ഉടനെ ആ വീഡിയോ എടുത്ത് ഒരിക്കൽ കൂടി നോക്കി….
ചങ്ക് തകരുന്നതുപോലെ….
ഒരു ആങ്ങളയെപ്പോലെ വിശ്വസിച്ച ഒരുത്തനിൽ നിന്നും ഇതുപോലൊരു പ്രവർത്തി ഒട്ടും പ്രതീക്ഷിച്ചില്ല….
വീട്ടിൽ കല്യാണപ്രായമെത്തിയ ഒരു പെങ്ങളുള്ളത് പോലും ഓർക്കാതെ മറ്റൊരു പെണ്ണ് കുളിക്കുന്നത് ഒളിച്ചിരുന്ന് വീഡിയോ പിടിച്ചു ഭീഷണിപ്പെടുത്താൻ മാത്രം ധൈര്യം അവന് എവിടുന്നു കിട്ടി എന്നുള്ള നടുക്കം മനസ്സിൽ നിന്നും മാറുന്നുമില്ല…
സ്വസ്ഥമായ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വച്ചു തുടങ്ങുമ്പോൾ തന്നെ ഇങ്ങനൊരു പരീക്ഷണം പ്രതീക്ഷിച്ചതല്ല….
ഇത് ഇങ്ങനെ വിട്ടാൽ കൂടുതൽ കുഴപ്പങ്ങളിലേക്കേ ചെന്ന് പെടൂ എന്നുള്ള ഭയം കാരണം ഉടനേ തന്നെ ഫോൺ എടുത്ത് ഇക്കാന്റെ നമ്പർ ഡയൽ ചെയ്തു…
പക്ഷേ… ഇക്ക ഇത് അറിഞ്ഞാൽ പിന്നെ അവിടെ നിൽക്കില്ല…
വന്നു കഴിഞ്ഞാൽ ചിലപ്പോൾ ഇതൊരു വലിയ പ്രശ്നം ആവും..
നാട്ടുകാർ മൊത്തം അറിയും ചിലപ്പോൾ ഇക്ക എന്തെങ്കിലും കൈയബദ്ധം കാണിച്ചാൽ അതോടുകൂടി എല്ലാം തീരും…
പോരാത്തതിന് ഇക്കാന്റെ വീട്ടുകാരുടെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ടും അവരിതൊരു വലിയ പ്രശ്നമാക്കി ഇക്കാനെ എന്നിൽ നിന്നും അകറ്റിയാലോ എന്നുമുള്ള ഭയം കാരണം ഒരു റിസ്ക് എടുക്കാൻ തോന്നിയില്ല…
അതുകൊണ്ട് പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു…
തൽക്കാലം ആരും അറിയാതെ ഒന്ന് വഴങ്ങിക്കൊടുത്താലോ എന്ന് ചിന്തിച്ചെങ്കിലും ഉടനേ തന്നെ അത്തരം ഒരു വിഡ്ഢിത്തരം വരുത്തി വച്ചേക്കാവുന്ന ഭവിഷ്യത്തുകൾ മനസ്സിലേക്ക് കടന്നു വന്നു…
ഇന്നിപ്പോൾ കുളിക്കുന്നത് മാത്രേ അവന്റെ കയ്യിൽ ഉള്ളൂ…
പുറത്തറിഞ്ഞാൽ പറഞ്ഞു നിൽക്കാനെങ്കിലും എന്തെങ്കിലും ന്യായമുണ്ട്…
വഴങ്ങിക്കൊടുത്താൽ ചിലപ്പോൾ ഇതിലും വലുത് കാണിച്ചായിരിക്കും അവന്റെ ഭീഷണി…
ആങ്ങളയെ വിളിച്ചു അവനോട് കാര്യം പറഞ്ഞാലോ എന്ന് ഓർത്തെങ്കിലും അവനെങ്ങാനും ഇതറിഞ്ഞാൽ ഇക്കാനോട് പറയുന്നതിലും അപ്പുറമായിരിക്കും എന്നോർത്ത് തൽക്കാലം അതും വേണ്ടെന്ന് വച്ചു…