മുറിയുടെ ചുവരുകളിൽ ..കുറെ കളിക്കാരുടെ പടങ്ങൾ …..എല്ലാ തരം കളിയും ഉണ്ട് ….
ക്രിക്കറ്റും ഫുട്ബോളും ടെന്നിസും …..ശ്രീയുടെ ഇഷ്ട്ടപെട്ട കളിക്കാരുടെ പടങ്ങൾ അവൻ മുറിയിലെ
ഭിത്തിയിൽ ഒട്ടിച്ചുവച്ചിരുന്നു …
ഈ മുറിയിൽ ശ്രീയേട്ടനോടൊപ്പം ജീവിക്കാൻ ഭാഗ്യം തരണേ ഭഗവാനെ
അവൾ മനസ്സുരുകി പ്രാർത്ഥിച്ചു ….
ഇഷ്ട്ടായോ മുറി …അവൻ വീണ്ടും ചോദിച്ചു ….
ഉം …അവൾ മൂളി …
അവൻ അവളെ വീട് മുഴുവൻ കൊണ്ട് നടന്നു കാണിച്ചു ….മുകളിലെ മുറികളും
ടെറസ്സിൽ വളർത്തിയിട്ടുള്ള ചെടികളും …
കൗതുകത്തോടെയും സന്തോഷത്തോടെയും അവൾ എല്ലാം നോക്കിക്കണ്ടു
അതിനേക്കാളുപരി അവന്റെ സാമീപ്യം അതാണവൾക്കു അവൾ ജീവിതത്തിലിതുവരെ
നൽകാത്ത സന്തോഷവും ഊർജവും നൽകിയത് ….. വീടൊക്കെ കണ്ട് അവർ താഴേക്ക് വന്നു സുമംഗലി യും സുലോചന യും എന്തൊക്കെയോ സംസാരിച്ചിരുന്നു അവരും അടുത്തേക്ക് വന്നു
ആഹ്….. മോനെ ടീച്ചർ tti യേ കുറിച്ച് ചൊതിക്കയിരുന്നു
നല്ല ക്ലാസ്സ് ആണ് ആന്റി …. ട
ീച്ചേഴ്സ് എല്ലാം നല്ല കഴിവുള്ളവരും സ്നേഹമായി പെരുമാറുന്ന വരുമാണ് ഞാൻ ഇപ്പോഴും അവിടെ പോകാറുണ്ട് …
പിന്നെ അസൈൻമെന്റ് പ്രോജക്ട് ..ഇതിലൊന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല ചെയ്യാനുള്ളത് കറക്റ്റ് ആയി ചെയ്യണം
ക്ലാസ്സ് എടുക്കും നേരം അതിന്റെ ഗുണം നമുക്ക് മനസ്സിലാകും..
പിന്നെ ഞാനുണ്ട് സപ്പോർട്ട് ചെയ്യാൻ എന്തേലും സംശയം വന്നാൽ ഞാൻ ക്ലിയർ ചെയ്തോളം…
അവന്റെ വാക്കുകൾ തെന്മഴയയി അവളുടെ കാതുകൾക്ക്… തനിക്കും വേണ്ടത്. ശ്രീയേട്ടന്റെ സപ്പോർട്ടാണ് ഇപ്പോഴും എപ്പോഴും എന്നും
എന്ന ശരി ടീച്ചറെ ഞങ്ങൾ ഇറങ്ങ
അതെന്തു പോക്ക ഫുഡ് കഴിച്ചിട്ട് പോകാം….
അതിനൊക്കെ ഇനിയും സമയമുണ്ടലോ ടീച്ചറെ….
അമ്മ ഇറങ്ങാൻ തുടങ്ങി ….
അവരുണ്ടോ വിടുന്നു നിർബന്ധിച്ച് കഴിപിച്ചു
ഫുഡ് കണ്ടപ്പോ മനസ്സിലായി ശ്രീയെട്ടൻ എന്തിനാ പുറത്ത് പോയതെന്ന്….
ബ്രോസ്റ്റും ഫ്രൈഡ് റൈസും…ഐസ് ക്രീമും…
ഞങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.