കിടക്കണോ മോൾക്ക് ….സുലോചന വീണ്ടും …..
വേണ്ടാന്റ്റി അത്രക്കൊന്നുല്ല ….
അവൾ തണുത്ത ജ്യൂസ് പതുക്കെ കുടിച്ചു ….ജ്യൂസ് ഇന്റെ തണുപ്പ് അവളിലും
അൽപ്പം തണുപ്പു പകർന്നു …..
താൻ വാ വീടൊക്കെ ഒന്ന് കാണാം ….സ്നേഹപൂർവ്വം ശ്രീ അവളെ സ്വാഗതം ചെയ്തു
ചെല്ല് മോളെ പോയി വീടൊക്കെ ഒന്ന് കാണ് സുമംഗലയും അനുമതി നൽകി
അവൾ യന്ധ്രികമായി അവന്റെ കൂടെ വീട്ടിനകത്തേക്ക് പ്രവേശിച്ചു …..താഴെ രണ്ടുമുറികൾ
അടുക്കള വർക്ക് ഏരിയ …ഡൈനിങ്ങ് ഹാൾ ലിവിങ് റൂം പൂജാമുറിയും ….
റൂമുകൾ രണ്ടും അറ്റാച്ഡ് ബാത്റൂമോട് കൂടിയവ ….എല്ലാം അവൾ അവന്റെ കൂടെനടന്നു
നോക്കി കണ്ടു ….നിലവിളക്കും കയ്യിലേന്തി വലുതുകാലെടുത്തു വച്ച് ശ്രീയേട്ടന്റെ പെണ്ണായി
ഈ വീട്ടിൽ കഴിയാനുള്ള ഭാഗ്യം തനിക്കുണ്ടാവുമോ …..അവൾ മനസ്സിൽ ചോദിച്ചു ….
ഇത്മ്മയുടെ റൂമാണ് ….ശ്രീയുടെ വിവരണം അവളെ ചിന്തയിൽ നിന്നുമുണർത്തി …
നല്ല അടുക്കും ചിട്ടയും ഉള്ള മുറി ….തന്റെ മുറിയെ കുറിച്ചോർത്തു അവൾക്കു പുച്ഛം തോന്നി
ഷോ കേസ് നിറയെ പുസ്തകങ്ങൾ …..മനോഹരമായി വിരിച്ചിട്ട ബെഡ്ഷീറ്റും അടുത്തടുത്തായി
വച്ചിരിക്കുന്ന രണ്ടു തലയിണകളും …മടക്കി വച്ചിരിക്കുന്ന പൂക്കളുള്ള പുതപ്പും ….
കണ്ണാടി ഉള്ള അലമാരയും …..ഡ്രസിങ് ടേബിളും …..മേശയുടെ പുറത്തു ബാഗും കുറെ പേപ്പറുകളും
അതവരുടെ ഔദ്യോഗിക കാര്യങ്ങൾക്കായുള്ള ഇടമാണെന്നു മനസിലായി ….
ശ്രീ അവളെ മറ്റൊരുമുറിയിലേക്കു കൊണ്ടുപോയി ….ഇതെന്റെ റൂം ….
എങ്ങനെ …..എന്ത് തോനുന്നു …..എന്താണ് തോന്നുന്നതെന്നു പറയണമെന്നുണ്ട് അവൾക്ക്
പക്ഷെ അതവൾ പറഞ്ഞില്ല .
കൊള്ളാം നല്ല മുറി ….അടുക്കും ചിട്ടയും വേണ്ടുവോളമുണ്ട് ….
ഡ്രസിങ് അലമാര …ടേബിൾ ചെയർ …..ഷർട്ടും മറ്റും തൂക്കിയിടാൻ പറ്റുന്ന ഡ്രസിങ് സ്റ്റാൻഡും