പാണ്ടിമേളം കൊട്ടുകയായിരുന്നു അവളുടെ മനസ്സിൽ
ആകാംഷയും ..നാണവും ….എന്തിനെന്നില്ലാത്ത പേടിയും ….
ആത്യമായി അവൾ ഇങ്ങനൊരു വികാരത്തിന് അടിമപ്പെടുന്നത് ….
സുലോചനക് പുറകെ ചേതനയറ്റവളെ പോലെ അവൾ നടന്നു
ഈ സംഭവിക്കുന്നത് സ്വപ്നമാണോ അതോ യാഥാർഥ്യമോ ….
അവൾക്ക് ഒന്നും മനസ്സിലാകുന്നില്ല ….
ഹലോ ചാരു …..എന്താ അടുക്കളയിൽ തന്നെ നിന്നത്
വീടൊക്കെ ഒന്ന് കാണായിരുന്നില്ലേ ….ശ്രീയേട്ടന്റെ ആദ്യ വാക്കുകൾ ….
എന്ത് പറയണം …..എങ്ങിനെ പറയണം ….ഹോ വല്ലാത്തൊരവസ്ഥ തന്നെയിതു ….
അവൾ ഒന്നും പറഞ്ഞില്ല അവനെ നോക്കിയൊന്നു പുഞ്ചിരിച്ചു …
അവൾക്കു അവളോട് തന്നെ വെറുപ്പും പുച്ഛവും തോന്നി …
ശ്രീയേട്ടൻ തന്നോട് സംസാരിച്ചിട്ടും താൻ തിരിച്ചൊന്നും പറഞ്ഞില്ല
എന്ത് തോന്നിക്കാണും ശ്രീയേട്ടന് …..
താനൊരു അഹങ്കാരിയാണെന്നു തോന്നിയിട്ടുണ്ടാവോ …..
മുള്ളുകുത്തിയിറങ്ങുന്ന വേദന അവളുടെ മനസ്സിൽ അനുഭവപെട്ടു …
എന്ത് പറ്റി ചാരുമോളെ …തല വേദന ഉണ്ടോ ….സുലോചന അവളോട് തിരക്കി
അഹ് ആന്റി ചെറുതായിട്ട് …അവൾ കള്ളം പറഞ്ഞു ..
മോനെ നീ ആ ഭാം ഇങ്ങെടുത്തേ ….വെയില് കൊണ്ടോണ്ടാവും ….
സാരലാന്റി അത്രക്കൊന്നുല്ല …..ശ്രീയേട്ടനെ ബുദ്ധിമുട്ടിക്കാൻ അവളുടെ മനസ്സനുവദിച്ചില്ല …
ഭാം പുരട്ടിയാമതി പെട്ടന്ന് മാറിക്കോളും …ശ്രീയുടെ സ്‌നേഹനിർഭരമായ ഇടപെടൽ
അവളുടെ സർവശക്തിയും ചോർന്നുപോയപോലെ …ശ്രീയേട്ടൻ പറഞ്ഞാൽ പിന്നെ അനുസരിക്കാതിരിക്കുന്നതെങ്ങനെ ….അവൾ മറുത്തൊന്നും പറഞ്ഞില്ല
ശ്രീ ആകെത്തേക്ക് പോയി ഭാമുമായി തിരിച്ചെത്തി …സുലോചന അവളുടെ നെറ്റിയിൽ
കുറച്ചു ഭാമിട്ടു തടവി ….ഇവിടിരിക്കു മോളെ …..ജ്യൂസ് കുടിക്ക് തലവേദന ഇപ്പോ പോകും ….