എന്തുപറ്റിയാവോ …..
ഗേറ്റ് പൂട്ടി അവർ റോഡിലിറങ്ങി …..നല്ല വെയില്
ഓഹ് എന്തൊരു ചൂടാണ് …..’അമ്മ ഒരു കുടയെടുക്കാർന്നു …
ഇപ്പൊ അങ്ങെത്തില്ലേ ….നീ വല്ല ഓട്ടോയും വരുന്നൊന്നു നോക്ക് …
ഓട്ടോയിൽ കയറി അവർ …സുലോചന ടീച്ചറിന്റെ വീട്ടിലെത്തി ….
മനോഹരമായ വീട് ….മുറ്റം മുഴുവൻ ടൈൽ പാകി …..ഇരുവശങ്ങളിലും …നിറയെ ചെടികൾ ..
ചിലതൊക്കെ പൂവിട്ടിട്ടുണ്ട് …..പല നിറത്തിലുള്ള റോസാപ്പൂക്കൾ ….
ഏതെക്കെയോ തരം ചെടികൾ …..അവൾക്ക് അതിന്റെ ഒന്നും പേരുകൾ കിട്ടിയില്ല ….
സിറ്റ് ഔട്ടിൽ തൂക്കിയിട്ടിരുന്ന മണിയിൽ തൂങ്ങിക്കിടക്കുന്ന ചുവന്ന നിറത്തിലുള്ള കയർ
അവൾ അതിൽ പിടിച്ചു വലിച്ചു …..ണിം ണിം …..മണി മുഴക്കം കേട്ട് സുലോചന
വാതിൽ തുറന്നു …..
വാ വാ …..ചാരുകുട്ടി നല്ല സുന്ദരിയായിരിക്കുന്നല്ലോ …..
താങ്ക്സ് ആന്റി ……
എന്താ ടീച്ചറെ കുടിക്കാൻ …..
വെയിലത്തുന്നു വന്നതല്ലേ ….തണുത്തതെന്തെങ്കിലുമാവാം അല്ലെ …
ചാരുമോളെ ഇരിക്കൂ …..
അവർക്കു കുടിക്കാൻ ജ്യൂസ് ഉണ്ടാക്കാൻ സുലോചന അടുക്കളയിലേക്കു പോയി …
പുറകെ സുമംഗലയും,ചാരുവും …
ശ്രീകുട്ടനെവിടെ ടീച്ചറെ ……
അവൻ ഇപ്പൊ വരും ….
അപ്പോ ശ്രീയേട്ടനിവിടില്ല ….ഒന്നുകാണാൻ മനസ്സ് പിടച്ചിരിക്കാണ്
വീട്ടിലിരുന്നുടെ ……എവിടെപോയാണാവോ …
ഈ ഡ്രസ്സ് എടുക്കുമ്പോ എനിക്ക് തീരെ ഇഷ്ടമായില്ല ശ്രീമോൻ സെലക്ട്
ചെയ്തതാ എന്തായാലും നന്നായി ചേരുന്നുണ്ട് ചാരുന് ..
അവൾ ആശ്ചര്യ മടക്കാനാവാതെ സുലോചനയുടെ മുഖത്തേക്കു നോക്കി
വെറുതെ തോന്നിയതാണ് തനിക്ക് ഇതിപ്പോൾ സത്യമായിരിക്കുന്നു …..ശ്രീയേട്ടന്റെ സെലെക്ഷൻ
ഇതുതന്നെ ധരിക്കാൻ തോന്നിയതിൽ അവൾക്കു അഭിമാനം തോന്നി …