ഇതുവരെ ഇങ്ങനൊരാനുഭവം അവൾക്കുണ്ടായിട്ടില്ല ..
പുറത്തു പോകുമ്പോൾ ഏതെങ്കിലുമൊരു ഡ്രസ്സ് ഇട്ടുപോകും
അതാണ് പതിവ് ….
ഇന്നെലാം തെറ്റിയിരിക്കുന്നു …..
താനിനി എന്ത് ചെയ്യും
എന്തെങ്കിലുമൊന്ന് ഇടണ്ടേ ….അലമാരയിൽ അവൾ പരതി
ചുവന്ന ലെഹങ്ക ….അതിൽ നിറയെ മുത്തുകൾ പതിപ്പിച്ചത് …അതവൾ അണിഞ്ഞു …
അഴിച്ചുമാറ്റി …..വേണ്ട ഇതൊന്നും വേണ്ട …
അപ്പോഴാണ് …..സുലോചനാന്റി തന്ന ഗിഫ്ട് അവൾ ഓർത്തത് …
നീലയും കറുപ്പും കൂടി കലർന്നൊരു ലോങ്ങ് ടോപ് …..നീല ഷാളും …
ഒരുപക്ഷെ ശ്രീയേട്ടന്റെ സെലക്ഷൻ ആണെങ്കിലോ ……
അവൾ അതണിഞ്ഞു …..അതിനോട് ചേരുന്ന പൊട്ടും കമ്മലും ….
നീല നിറത്തിലുള്ള മാലയും ….ഹൂ തനിക്കൊരു നീലനിറത്തിലുള്ള ചെരുപ്പുകൂടി
വേണമായിരുന്നു …..
പൗഡറും കണ്മഷിയും …..അവൾ മുഖമൊന്നു ഫേഷ്യൽ ചെയ്യാൻ കൊതിച്ചു
ത്രെഡ് ചെയ്തു ഒപ്പമാക്കിയ പുരികങ്ങളും …
കയ്യിൽ വാച്ചു കെട്ടി ….
കണ്ണാടിക്കു മുന്നിൽ തിരിഞ്ഞും മറിഞ്ഞും ചാഞ്ഞും ചെരിഞ്ഞും അവൾ
അവളെത്തന്നെ നോക്കി എന്തേലും അപാകതകൾ ഉണ്ടോ …
ഇല്ലായെന്ന് ഉറപ്പ് വരുത്തി …..
അവസാന മിനുക്കു പണിപോലെ അവൾ ഫേസ് ക്രീം പുരട്ടി …..
ലിപ്സ്റ്റിക് വേണോ ….?
വേണ്ട കൂടുതൽ ബോർ ആക്കണ്ട …..
മോളെ കഴിഞ്ഞില്ലേ …..ഇതുവരെ ..അമ്മയുടെ ഉച്ചത്തിലുള്ള വിളിയാണ്
അവളെ ഉണർത്തിയത്
ഒരിക്കൽ കൂടി അവൾ കണ്ണാടിയിൽ നോക്കി …
ഹ്മ്മ് ഒരു കൊച്ചു സുന്ദരിയൊക്കെ തന്നാണ് …..
ശ്രീയേട്ടന് ഇഷ്ട്ടപെട്ടമതിയായിരുന്നു …
നീ എന്താ കല്യാണത്തിന് പോവാണോ …..ഇത്രക്കങ്ങു ഒരുങ്ങാൻ
എത്രനേരമായി കണ്ണാടിക്കുമുന്നിൽ നിക്കുന്നു …..
അവളൊന്നും പറഞ്ഞില്ല …..
സുമംഗലക്ക് ആദിശയമായി ….അല്ലെങ്കിൽ എന്തെങ്കിലും തരുതല പറയുന്നതാണ് ….