കവിത 1

Posted by

ഇങ്ങനെ പത്രം വായനയും പാട്ടുകേൾക്കലും, പാർട് ടൈം പണിയും നടത്തവും ചെലപ്പഴെല്ലാം പഴയ മലയാളം പടങ്ങൾ കാണിലും.എല്ലാമായി ഞാനങ്ങിനെ ഒരു താളത്തിൽ ജീവിച്ചുവരുകായിരുന്നു. നാട്ടിലേക്കു തിരിച്ചു പോകാൻ താൽപ്പര്യവുമില്ലായിരുന്നു. കമലത്തിനും ഇവിടം അങ്ങിഷ്ടപ്പെട്ടു.

ഒരു ദിവസം കാലത്ത് പതിവുള്ള നടത്തവും കഴിഞ്ഞു വന്ന് കമലത്തിന്റെയൊപ്പമിരുന്ന ചായയും ദോശയും കഴിക്കുമ്പോൾ അവളൊരു വെടി പൊട്ടിച്ചു.

നമ്മുടെ ഷിൻഡേയില്ലേ? അയാളുടെ മോൾക്ക് നിങ്ങൾ കണക്കും ഫിസിക്സ്സും പഠിപ്പിച്ചുകൊടുക്കണം. പാവം അവൾ ഇതിൽ വളരെ വീക്കാ..

ഞാനൊന്നു പതറി. കമലം ചില ചില്ലറ വിമൻസ് വിങ്ങിന്റെ പരിപാടികൾക്കെല്ലാം പോകുന്ന കാര്യമെനിക്കറിയാമായിരുന്നു എന്നാൽ അവൾ ഇങ്ങനെയൊരു മാരണം എന്റെ തലയിൽ കെട്ടിവെയ്ക്കുമെന്ന് ഞാൻ തീരെ കരുതിയിരുന്നില്ല.

നിനക്ക് ഷിൻഡേയുടെ മോളെ എങ്ങിനെ അറിയാം? ഞാനൊരു ചോദ്യമെടുത്തിട്ടു പ്രശ്നത്തിന്റെ ഉൽഭവം. ഏതാണ്ട് ഞാന്നുഹിച്ചിരുന്നെങ്കിലും അതുപിന്നെ മിസ്സിസ് ഷിൻഡേ ഞങ്ങടെ ക്ലബ്ബിലില്ലേ? പാവമാണു. നിങ്ങൾക്കെന്താ ആ കൊച്ചിനെയൊന്നു സഹായിച്ചാൽ?

ഷിൻഡേയെ എനിക്കറിയാം. ഞങ്ങടെ പർച്ചേസ് വിഭാഗത്തിലെ ഓഫീസറാണ്. നല്ല മനുഷ്യൻ, വെളുത്തു കുറുകിയ ഒരു മറാട്ടി. പക്ഷേ അയാളുടെ കുടുംബത്തിനെക്കുറിച്ച എനിക്കൊന്നുമറിയില്ലായിരുന്നു.
എന്റെ കമലം.ഈ പിള്ളേരെ പഠിപ്പിക്കലൊന്നും എന്നെകൊണ്ട് പറ്റുകേല. നീ തന്നെ പറഞ്ഞ് എന്നെ ഒന്നൊഴിവാക്കിത്താടീ.ഞാൻ കേണു.

കമലം ചിരിച്ചിട്ടെന്റെ അടുത്തുവന്നു. എന്റെ തലയ്ക്കുപിന്നിലെ മുടിയില്ലാത്ത ചെറുവൃത്തിൽ അവൾ വിരലോട്ടിച്ചു. നിങ്ങളൊന്നുവരെ സഹായിക്കെനേ. ഞാൻ തലയാട്ടി. അതായിരുന്നു ഞങ്ങളുടെ ബന്ധം. വലിയ പ്രശ്നമൊന്നുമില്ലാതെ ശാന്തമായി.

രണ്ടു ദിവസം കഴിഞ്ഞ് ഒരു പത്തുമണിയായപ്പോൾ ഷിൻഡേ വന്നു. കൂടെ മോളുമുണ്ട്. ഷിൻഡേയെക്കാളും പൊക്കമുള്ള ഒരു കൊഴുത്ത പെൺകുട്ടി. വെളുത്ത നിറം. സ്കൂൾ വേഷം. സ്കർട്ടും ബ്ലൗസും
ഇരിക്കൂ.ഞാൻ ഹിന്ദിയിൽ പറഞ്ഞു.

മേനോൻ സാബ്.ഇവൾ.കവിത. മൂന്നു വർഷം ഇവൾ ക്ലാസ്സിൽ തോറ്റ് ഇപ്പോൾ എങ്ങിനെയോ പത്തിൽ എത്തി. സാബ് എങ്ങിനെയെങ്കിലും ഇവളെ ഒന്നു ജയിക്കാൻ സഹായിക്കണം. പത്തു കഴിഞ്ഞാൽ ഇവളെ ഏതെങ്കിലും കോമേഴ്സ്സോ.അങ്ങനെ വല്ലതിലും പറഞ്ഞുവിടാം. ട്യൂഷൻ  കൊടുത്ത് ഞാൻ മടുത്തു. അവർക്കെല്ലാം കാശു മതി. എനിക്ക് സാബിനെ അറിയാം. സാബിവളെ എങ്ങിനെയെങ്കിലും ഒന്ന് കരകേറ്റി വിടണം. ഷിൻഡേ എഴുനേറ്റ് എന്റെ കൈകൾ കൂട്ടി പിടിച്ചു.

ഞാൻ ചിരിച്ചു. ശരി. ഷിൻഡേ.ഇരിക്കെടോ. എന്നെക്കാളും എത്രയോ ജൂനിയറായിരുന്ന (ഞാൻ ഡിസൈൻ വകുപ്പിന്റെ ഉപമേധാവിയായിരുന്നപ്പോൾ ഷിൻഡേ അപ്പഴും ഇപ്പഴും ഒരു ചെറിയ ഓഫീസർ മാത്രമായിരുന്നു.) ഷിൻഡേയ്ക്ക് എന്നോട് ഭയമോ ഭക്ടിയോ എല്ലാം കലർന്ന ഒരു തരം ബഹുമാനമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *