രാജേട്ടാ അബിക്ക് 13 വയസ്സായി ഇനിയിപ്പോ ഞാനെങ്ങനെ ആൾക്കാരുടെ മുഖത്തു നോക്കും
വേണമെന്ന് വച്ചപ്പോ ഉണ്ടായില്ല മോന് തിരിച്ചറിവായി …..
ന്റെ ദേവിയെ 35 എന്ന് പറയണത് അത്ര വലിയ പ്രായമൊന്നുമല്ല ……
ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്ക ……
അവരേക്കാളേറെ സന്തോഷിച്ചത് അഭിയായിരുന്നു …..തനിക്കൊരു അനിയത്തികുട്ടി
വേണം …ഏറെനാളായുള്ള അവന്റെ ആഗ്രഹമാണ് കൂട്ടുകാർ അവരുടെ
അനിയന്മാരെയും അനിയത്തിമാരെയും കുറിച്ച് പറയുന്നത് സങ്കടത്തോടെ
കേട്ടു നിൽക്കാനേ അവനു കഴിഞ്ഞിരുന്നുള്ളൂ ….ഞാനും ചേട്ടനാകാൻ പോകുന്നു
അവന് അവന്റെ സന്തോഷം അടക്കാനായില്ല …..
അവൻ അമ്മയെ കെട്ടിപിടിച്ചു …..
ന്റെ വാവ എപ്പോളാ വര …..
കാത്തിരിപ്പിന്റെ നാളുകൾ ……
അമ്മയുടെ വയർ വീർത്തു വരുന്നത് കൗതുകത്തോടെയും സന്തോഷത്തോടെയും
അവൻ നോക്കിനിന്നു …..ദിനങ്ങൾ പൊഴിഞ്ഞു
സുമംഗല പൂർണ ഗർഭിണിയായി ….
അമ്മ…….. പെണ്ണുവാവ ആയിരിക്കും അല്ലെ
അവൾ പുഞ്ചിരിച്ചു ….മോന് പെണ്ണുവാവയാണോ വേണ്ടേ ….
മ് അവൻ മൂളി ….
പേരുവരെ ഞാൻ കണ്ടുപിടിച്ചിട്ടുണ്ട് …..
ആണോ ….ന്ത പേര് …
അവന്തിക ….കൊള്ളാമോ
അവന്തിക ..നല്ല പേര് ….
അഭിലാഷും അവന്തികയും …..
അതിനു പെൺകുഞ്ഞു തന്നാവണമെന്നില്ലല്ലോ അബികുട്ട ….
ആവും നിക്കൊരപ്പ ‘അമ്മ നോക്കിക്കോ …..
അവന്റെ ആ ഉറപ്പ് സത്യമായി സുമംഗല പെൺകുഞ്ഞിന് ജന്മം നൽകി
ജനിച്ചപ്പോളെ അവൾ സുന്ദരിയായിരുന്നു …..;മൂന്നേകാൽ കിലോ തൂക്കവും
നല്ല മുടിയും ഉള്ള തക്കുടു വാവ ….
അവന്തിക ജനിച്ചപ്പോഴേക്കും അവനു 13 വയസു പൂർത്തിയായിരുന്നു
അവന്റെ ഇഷ്ടപ്രകാരം അവന്തിക എന്ന് പേരുനല്കിയെങ്കിലും
രാജശേഖരൻ അവളെ ചാരു എന്ന് വിളിച്ചു ….
അബിക്ക് അവൾ വാവയായിരുന്നു …
വീട്ടിലാരും അവളെ അവന്തികയെന്നു വിളിക്കാറില്ല ചേട്ടന്റെ വാവയും
അച്ഛന്റെ ചാരുവും …
‘അമ്മ അവളെ മോളെന്നും ചാരുന്നും വാവെന്നും വിളിച്ചു ….
അല്ലേലും അമ്മമാർ അങ്ങനാ ……