ഒരുപാട് ദൂരം ഇല്ലല്ലോ ഐര്പോട്ടിൽ നിന്ന് ഇങ്ങെത്താൻ
സുനില് സ്കൂളിലെ കാര്യങ്ങളൊക്കെ ശരിയാക്കി വീട്ടിൽ എത്തിയപ്പോൾ സമയം ഏതാണ്ട്
വൈകിട്ട് നാലുമണി ആയി
അവൻ ബൈക്ക് പോർച്ചിൽ വെച്ചിട്ടു അകത്തേക്ക് കയറി
ഹ്മ്മ്മ്!!!
വന്നോ….. ഇതുവരെ എവിടെ ആയിരുന്നെടാ ???
സുനിലിന്റെ അമ്മ അവനോടു ചോദിച്ചു.
ഞാൻ അപേക്ഷ കൊടുക്കാൻ പോകുവാണെന്നു രാവിലെ പോയതല്ലേ അമ്മേ…..
ഭയങ്കര തിരക്കായിരുന്നു
അമ്മ:- മ്മ്മ്!!!
നീ വല്ലതും കഴിച്ചോടാ ഉച്ചയ്ക്ക്
ഞാൻ കഴിച്ചമ്മേ” കടയിൽ നിന്ന്
സുനിൽ പറഞ്ഞു
മ്മ്മ് !! ശെരി പോയികുളിക് നീ
ചായ ഇങ്ങെടുക്ക്
കുടിച്ചിട്ട് കുളിച്ചോളാം ഞാൻ
അവൻ അതും പറഞ്ഞുകൊണ്ട് റൂമിലോട്ടു കയറി ഡ്രസ്സ് എല്ലാം മാറി നേരെ അടുക്കളയിലേക്കു
വന്നു
ചായ വാങ്ങി കുടിച്ചുകൊണ്ട്
ബാത്‌റൂമിൽ കയറാൻ വാതിൽ തുറന്നപ്പോൾ
ഡാ സുനി…….
എന്താ അമ്മേ!!!!!!
സ്വപ്നയും മകനും വന്നിട്ടുണ്ട്
മുൻപേ ഇവിടെ വന്നിരുന്നു
നിന്നെ തിരക്കി അവൾ.. വരുമ്പോൾ അങ്ങോടു ചെല്ലാണേ എന്ന് പറഞ്ഞു.
സുനിൽ :- മ്മ്മ്മ്!!!!
അവർ എപ്പം വന്നു ?????
അമ്മ :- ഒരു പത്തുമണി ആയിക്കാണും
നീ പോയ പിറകിനു തന്നെ വന്നു
ഹ്മ്മ്മ് !!!!!
ഞാനൊന്നു കുളിക്കട്ടെ..