സ്നേഹദീപം

Posted by

“ഇറങ്ങു….ഇനി ഈ കാര്യവും പറഞ്ഞു ഈ അയ്യത്തു കയറിയെക്കരുത്…..ശങ്കരൻ കൊച്ചച്ചൻ സുകുമാരൻ മാമയെ വാ വഴി താറ്റി വിട്ടു.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കയ്യിൽ ഒരു കെട്ട് നൂറിന്റെയും അമ്പത്തിന്റെയും നോട്ടുമായി വന്ന ശങ്കരൻ ചിറ്റപ്പൻ അത് അമ്മയുടെ നേരെ നീട്ടി….ചേട്ടത്തി….ഇത് എൻ്റെ കട വിറ്റു കിട്ടിയ സമ്പാദ്യമാണ്…ഇവനെ പഠിപ്പിക്കണം…ഞാൻ പോകുകയാണ്….ബോംബയിൽ ഒരു ജോലി ശരിയായിട്ടുണ്ട്…..ക്ളാപ്പനയുള്ള ബാലചന്ദ്രൻ സാറിന്റെ കൂടെ ഞാൻ പോകാൻ തീരുമാനിച്ചു…..നാളെ രാവിലെ പോകും…കൊല്ലത്തു നിന്നുള്ള ട്രെയിനിലാണ് പോകുന്നത്….അന്ന് കൊച്ചച്ചൻ ഉമ്മറത്തെ പായയിൽ എന്നെ കെട്ടിപ്പിടിച്ചു കിടന്നു ഒരുപാട് കരഞ്ഞു…….വർഷങ്ങൾ കൊടുങ്കാറ്റിന്റെ വേഗതയിൽ പാഞ്ഞു…ഞാൻ എസ.എസ്.എൽ.സി പരീക്ഷ ഒക്കെ കഴിഞ്ഞു അമ്മയുണ്ടാക്കുന്ന പപ്പടകെട്ടുമായി വള്ളിക്കാവിലും,വവ്വാക്കാവിലും, ഓച്ചിറയിലും കരുനാഗപ്പള്ളിയിലും ഒക്കെ സൈക്കിളിൽ വച്ച് കെട്ടി വിൽക്കുവാനായ്യി പോയി…തിരികെ വന്നു നോക്കുമ്പോൾ വീടിന്റെ ഉമ്മറത്തിരിന്നു ചായ കുടിക്കുന്ന ശങ്കരൻ കൊച്ചച്ചൻ…മാസാമാസം ആയിരം രൂപ വീതം പോസ്റ്റുമാൻ മണിയോർഡർ ആയി കൊണ്ട് തരുമ്പോൾ ശങ്കരൻ കൊച്ചച്ചനെ കാണുവാൻ ഉള്ളു തരിച്ചിട്ടുണ്ട്…

“നീയങ്ങു വലിയ ആളായി പോയല്ലോടാ…ശ്രീകുട്ടാ……..എൻ്റെ പൊടി മീശയിലേക്കും കറ പുരണ്ട വെള്ള മുണ്ടിലേക്കും നോക്കി കൊണ്ട് കൊച്ചച്ചൻ ആദ്യം പറഞ്ഞത് അതാണ്…ഞാൻ ഓടി ചെന്ന് കൊച്ചച്ചനെ കെട്ടിപിടിച്ചു കരഞ്ഞു….”ശേ…എന്തായിത്…വലിയ ചെക്കൻ കരയുന്നു…..പത്തിലെ പരീക്ഷ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു…..നമുക്ക് കോളേജിൽ പോകണം…കായംകുളത്തു വലിയ ഒരു കോളേജുണ്ട്….അവിടെ പഠിക്കണം എൻ്റെ ശ്രീക്കുട്ടൻ…പ്രീഡിഗ്രിക്കു അഡ്മിഷൻ നമ്മുടെ ബാലചന്ദ്രൻ സാറ് വഴി തരപ്പെടുത്താം…. കൊച്ചച്ചൻ വീടിന്റെ ഓല മാറ്റി ഓടാക്കി .തറ സിമന്റ് ചെയ്യിച്ചു.അങ്ങനെ വീടാകെ ഒന്ന് മോടി  പിടിപ്പിച്ചു.കൊച്ചച്ചൻ വന്നിട്ട് ഒരുമാസം കഴിഞ്ഞു.ഒരു ദിവസം ഞാൻ വീട്ടിൽ തിരികെ എത്തുമ്പോൾ ഒരു കണ്ണട വച്ച മനുഷ്യൻ വീടിന്റെ ഉമ്മറത്തിരിക്കുന്നു.’അമ്മ കൊടുത്ത ചായ കുടിച്ചുകൊണ്ട് എന്നെ നോക്കി ചിരിച്ചു….അപ്പോൾ ഇതാണ് ശ്രീക്കുട്ടൻ എന്ന ശ്രീധരൻ ഇല്ലേ ശങ്കര….അതെ സാറേ…..കൊച്ചച്ചൻ മറുപടി പറഞ്ഞു.

ഊം…ആദ്യംഞാൻ പറഞ്ഞ കാര്യത്തിന്  നിന്റെ തീരുമാനം എന്താണെന്ന് പറ ശങ്കരാ..പെണ്ണ് നൂറു മാറ്റാ ….ടൈപ്പും ഷോർട്ട് ഹാൻഡും ഒക്കെ കഴിഞ്ഞു നിൽക്കുകയാ…

Leave a Reply

Your email address will not be published. Required fields are marked *