“ഹം…അവള്‍ എന്‍റെ കണ്ണുകളില്‍ നോക്കി മൂളി. ആ കണ്ണുകളില്‍ നനവ് പടര്‍ന്നിരുന്നു. എന്തായിരിക്കും കാരണം. ഒരു വേള ശില്‍പ ഇവിടെ എന്നോടൊപ്പം ഉണ്ടെന്നുള്ളതോ അതോ അവള്‍ക്ക് എന്നോടൊപ്പം എന്‍റെ ആപല്‍ഘട്ടത്തില്‍ ചിലവഴിക്കാന്‍ കഴിയാതിരുന്നതിലുള്ള വിഷമമോ? “
ടക്. ടക്…
“ഹീര ആ വാതില്‍ ഒന്ന് തുറക്കാമോ? “
ഹീര ചെന്ന് വാതില്‍ തുറന്നു. നോക്കിയപ്പോള്‍ ശില്‍പ. അവള്‍ വാതിലില്‍ നിന്നും എത്തി എന്നോട് ആംഗ്യം കാണിച്ചു അതാരാണ് എന്ന്.
“ശില്പേ. നീ ഇങ്ങു കയറിപ്പോരു. ഇത് നമ്മുടെ ആള് തന്നെ. ഞാന്‍ പറയാം. “
അവള്‍ ഓടി എന്‍റെ അടുത്ത് വന്നു കട്ടിലില്‍ അധികാരത്തോടെ ഇരുന്നു. ഹീരയെപ്പോലെ ഒരു സുന്ദരിക്കുട്ടി എന്‍റെ അടുത്തിരിക്കുന്നത് അവള്‍ക്കു തെല്ലൊരു കുശുമ്പു ഉണ്ടാക്കിയെന്നു തോന്നുന്നു. അതെ കുശുമ്പു ഞാന്‍ ഹീരയിലും കണ്ടു. അവള്‍ അലസമായി കസേരയില്‍ വന്നിരുന്നു എന്‍റെ കണ്ണില്‍ നോക്കി.
“ഹീര… ഇതാണ് ഞാന്‍ പറഞ്ഞ ശില്‍പ. “
“കള്ളന്‍. എന്നെ പറ്റി പറഞ്ഞോ? “അവള്‍ എന്‍റെ കാതില്‍ ചോദിച്ചു.
“ഹം… “
“എല്ലാം പറഞ്ഞോ? “
“ഇല്ല. പറയണോ? “
“പോ… “അവള്‍ എന്‍റെ കവിളില്‍ പിച്ചി.
“ആ ശില്‍പ. ഇതാണ് ഹീര. എനിക്കൊപ്പം ഓഫീസില്‍ വര്‍ക്ക് ചെയ്തിരുന്ന കുട്ടിയാ. “
അവര്‍ പരസ്പരം ഹസ്ത ദാനം ചെയ്തു.
അപ്പോഴേക്കും ബാബ ഹീരയുടെ അമ്മയ്ക്കൊപ്പം വന്നു. എന്ത് ഭംഗി അവരെ കാണാന്‍. ഇത്രയും ഐശ്വര്യം ഉള്ള ഒരു സ്ത്രീയെ ഞാന്‍ കണ്ടിട്ടുണ്ടാവുമോ? എന്തോ അറിയില്ല. എന്‍റെ ഓര്‍മ്മകളില്‍ അങ്ങനെ ആരും ഇല്ല.
അവര്‍ എനിക്കരികില്‍ വന്നിരുന്നു. എന്‍റെ നെറ്റിയില്‍ ചന്ദനം തൊട്ടു. ഒന്നും മിണ്ടാതെ കാര്‍ഡ് എടുത്ത് എനിക്ക് നേരെ നീട്ടി. ഞാന്‍ അറിയാതെ ഒരു കാര്‍ഡ് എടുത്തു. അവര്‍ ഹീരയെ കൊണ്ടും ശില്പയെ കൊണ്ടും ഓരോ കാര്‍ഡ് എടുപ്പിച്ചു.