“അനീ. നീ അങ്ങനെ പറഞ്ഞപ്പോള്‍ അതൊക്കെ ശരിയാണെന്ന് എനിക്കും തോന്നി. ഇന്ന് പ്രാര്‍ത്ഥനയ്ക്കിടയില്‍ ഹീരയ്ക്കെന്തോ ആപത്തു പിണഞ്ഞത് പോലെ എനിക്ക് തോന്നി. അവളെ എത്ര വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. അങ്ങനെ ഞാന്‍ കാര്‍ഡ് എടുത്തു നോക്കിയപ്പോള്‍ ശ്രീ കൃഷണനോടോത്തു രാസ ലീല ആടുന്ന രാധയുടെ കാര്‍ഡ് ആണ് കിട്ടിയത്. എന്‍റെ പ്രാര്‍ത്ഥനകള്‍ക്കുമപ്പുറം ആണ് വിധിയുടെ വിളയാട്ടം എന്നെനിക്കു തോന്നി. ഉച്ചയ്ക്ക് ഞാന്‍ ഇവളെ വിളിച്ചു ചോദിച്ചപ്പോള്‍ ഓഫീസില്‍ ആണെന്ന് അവള്‍ കള്ളം പറഞ്ഞു. പക്ഷെ എനിക്കറിയാമായിരുന്നു ഇവള്‍ നിങ്ങള്‍ക്കൊപ്പം ആണെന്ന്. അതാ പിന്നെ നിങ്ങളെ കാണണമെന്ന് എനിക്കും തോന്നിയത്. “
“അമ്മെ. ഞാന്‍. ഞാന്‍ വല്ലാത്തൊരു പ്രതി സന്ധിയില്‍ ആണ്. ശില്‍പ എന്നൊരു പെണ്‍കുട്ടിയെ ഞാന്‍ ഇഷ്ടപ്പെടുന്നു. അതിനിടയില്‍ ഹീര അറിയാതെ. “
“അനീ… എനിക്കറിയാം. നിങ്ങള്‍ അവളെ കണ്ടു മുട്ടും. നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ആര് കൂടെ ഇല്ലങ്കിലും അവള്‍ കൂടെ ഉണ്ടാകും. വലിയൊരു ആപത്തിലേക്ക് നിങ്ങള്‍ നടന്നടുക്കുകയാണ്. അതിനെ തടുക്കാന്‍ ആര്‍ക്കും ആകില്ല. ആകസ്മികമായ ഒരപകടം. അത് നിങ്ങളെ തേടി വരിക തന്നെ ചെയ്യും. “
“അമ്മെ. അത് സാരമില്ല. നിങ്ങളും ഹീരയും ഹീരയുടെ അച്ഛനെ ഇനി വേദനിപ്പിക്കരുത്. ആ മനുഷ്യനെ നിങ്ങള്‍ സ്നേഹിക്കണം. അദ്ദേഹത്തിന്‍റെ ആ കഴിവില്ലായ്മയെ നിങ്ങള്‍ മറക്കണം. “
“അനീ… ഏതോ ഒരു ശക്തി നിനക്കൊപ്പം ഉണ്ട്. നിന്‍റെ ചുറ്റിനുമുള്ളവരുടെ പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ നിനക്ക് കഴിയുന്നത് അത് കൊണ്ട് തന്നെയാണ്. എനിക്കും ഹീരയ്ക്കും ഒരു വിരോധവും ഇല്ല. ഇന്ന് മുതല്‍ ഞങ്ങളുടെ ജീവിതം മാറി മറിയും. “
“എന്‍റെയും. “അനി എന്തോ ഓര്‍ത്തത് പോലെ പറഞ്ഞു.
“അനീ. ആ ശക്തിക്ക് ഒരു പക്ഷെ നിങ്ങളെ വരാന്‍ പോകുന്ന അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയില്ല. ശര ശയ്യയില്‍ നിങ്ങള്‍ കിടക്കേണ്ടി തന്നെ വരും. പക്ഷെ അതില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു വന്നു നിങ്ങള്‍ എന്ത് കര്‍മ്മത്തിനാണോ ഇവിടെ എത്തിയത് അല്ല എത്തിക്കപ്പെട്ടത് അത് പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. “