ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14

Posted by

“എടീ ബുദ്ധൂസേ.. തേരു തെളിക്കുന്ന കൃഷ്ണന്‍ ഞാനാ. അര്‍ജുനന്‍ നിന്‍റെ അച്ഛനും. അദ്ദേഹം ഒരു യുദ്ധത്തില്‍ തളര്‍ന്നിരിക്കുകയാണ്. അദേഹത്തിന്റെ വിജയം എന്നിലൂടെ ആയിരിക്കും. “

“അനി എന്താ പറയുന്നേ. എനിക്കൊന്നും മനസ്സിലാകുന്നില്ല. അനിയും അമ്മയെ പോലെ സംസാരിക്കുന്നു. “

“ഹീര. എനിക്കും ഇത്രയൊക്കെയേ അറിയുള്ളു. എന്തോ എന്‍റെ മനസ്സിലേക്കു ഓടി വന്ന കാര്യങ്ങള്‍ ആണിതൊക്കെ. പിന്നെ നിന്‍റെ അമ്മ എടുത്ത കാര്‍ഡു കണ്ടില്ലേ. സീതയെ തട്ടിക്കൊണ്ടു പോയതറിഞ്ഞു യുദ്ധത്തിനു തയ്യാറായ ശ്രീ രാമനെ. നിന്‍റെ അച്ഛനും അത് പോലെ ആണ്. നിന്‍റെ അമ്മയ്ക്ക് ഊണിലും ഉറക്കത്തിലും നിന്‍റെ അച്ചനെ പറ്റി മാത്രമേ ചിന്തിക്കാനാകൂ. അതാ ആ കാര്‍ഡു തന്നെ വന്നത്. അന്നത്തെ ആ നിസ്സഹായതയില്‍ നിന്‍റെ അമ്മയെ അവര്‍ ഉപദ്രവിച്ചപ്പോള്‍ ആ പാവത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷെ അദ്ദേഹം ഒരു യുദ്ധത്തിനുള്ള ഒരുക്കത്തിലാണ്. നീ ഒരിക്കലും അദ്ദേഹത്തെ വേദനിപ്പിക്കരുത്. നിങ്ങളെയൊക്കെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങള്‍ അല്ലാതെ മറ്റൊന്നിനെ പറ്റിയും ചിന്തിക്കാത്ത ഒരു പാവം മനുഷ്യന്‍ ആണ് നിന്‍റെ അച്ഛന്‍. “

അനി അത് പറയുമ്പോള്‍ ഞാന്‍ പൊട്ടിക്കരയുകയായിരുന്നു. അമ്മയും.

പിന്നെ അമ്മ കൂടെ വന്നിരുന്നു ഒത്തിരി സംസാരിച്ചു.

“അനീ. നീ പറഞ്ഞത് സത്യമാ. എനിക്ക് ഇവളുടെ അച്ഛനെ അല്ലാതെ ഒന്നിനെ പറ്റിയും ചിന്തിക്കാന്‍ ആകില്ല. പക്ഷെ അന്നത്തെ ആ സംഭവത്തില്‍ ഞാന്‍ തകര്‍ന്നു പോയി. പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന അദ്ദേഹം അതിനു ശേഷം വെറുമൊരു ഡ്രൈവര്‍ ആയി ഇവിടെ ജോലിക്ക് കയറിയപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതും എന്നെ നശിപ്പിച്ച ആളുടെ കാവല്‍ പണി ചെയ്യുന്ന ആ ACP ക്കൊപ്പം. ഞാന്‍ അറിയാതെ വെറുത്തു പോകുകയായിരുന്നു. “

“അമ്മെ…ആരാ അമ്മയെ അങ്ങനെയൊക്കെ ചെയ്തെ? “

“അത്.. ദാദ ഭായി. “

“ഹം… പക്ഷെ അമ്മ എന്ത് പറയുന്നു ഈ കാര്‍ഡുകള്‍ തമ്മിലുള്ള ബന്ധത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. “

Leave a Reply

Your email address will not be published. Required fields are marked *