“ഞാനെടുത്ത കാര്‍ഡില്‍ ശ്രീകൃഷ്ണനൊപ്പം നില്‍ക്കുന്ന രുക്മിണി ദേവിയെ നോക്കി ഇരിക്കുന്ന രാധയുടെ ചിത്രം. അമ്മ അത് നോക്കി പറഞ്ഞു എന്‍റെ മകള്‍ ഭാഗ്യം ചെയ്യാത്തവളാണ്. നിന്‍റെ ഭാര്യയായി കഴിയുവാനുള്ള ഭാഗ്യം അവള്‍ക്കില്ല. അവള്‍ക്ക് അനിയെ പറ്റി അല്ലാതെ വേറെ ആരെ പറ്റിയും ചിന്തയും ഇല്ല. അത് കൊണ്ട് തന്നെയാണ് ഈ കാര്‍ഡ് തന്നെ വന്നത്. “
അനി ഒന്നും മിണ്ടിയില്ല. പകരം അമ്മ എടുത്ത കാര്‍ഡ് കാണിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു. “നിങ്ങള്‍ക്ക് നിങ്ങളുടെ ഭര്‍ത്താവിനെ പറ്റി അല്ലാതെ ആരെയും ചിന്തിക്കാന്‍ ആകില്ല. അത് കൊണ്ട് തന്നെ ആണ് ഇത് വന്നത്. “
ഞാന്‍ നോക്കുമ്പോള്‍ വില്ലു കുലച്ചു യുദ്ധത്തിനു തയ്യാറെടുക്കുന്ന ശ്രീ രാമന്‍.
അമ്മ അവിശ്വസനീയതോടെ ആ കാര്‍ഡില്‍ നോക്കി. പിന്നെ ഒന്നും മിണ്ടാതെ പൂജാ മുറിയില്‍ പോയി ഇരുന്നു. എനിക്കൊന്നും മനസ്സിലാകാതെ ഞാന്‍ അനിയെ നോക്കി.
അനി എന്നെ മാറോട് ചേര്‍ത്ത് പറഞ്ഞു, “എന്‍റെ പെണ്ണേ ഇന്നത്തെ സംഭവത്തോട് കൂടി നിനക്ക് മനസ്സിലായില്ലേ. ഞാന്‍ എന്താണെന്ന്. ഇനിയും നീ എന്നെ സ്നേഹിക്കുന്നുവോ? “
എനിക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു. പക്ഷെ അനിയെ ഞാന്‍ ഒത്തിരി സ്നേഹിച്ചു പോയി. അത് കൊണ്ട് തന്നെ അനിയെ കെട്ടിപ്പിടിച്ചു ഞാന്‍ കരഞ്ഞു.
അപ്പോള്‍ അനി പറഞ്ഞു “നീ മനസ്സിലാക്കാതെ പോയത് നിന്‍റെ അച്ഛനെയാണ്. നിന്‍റെ അമ്മയും. “
ഞാന്‍ അനിയുടെ മാറില്‍ നിന്നും വിട്ടു മാറി ചോദിച്ചു. “അച്ഛനോ? “
“അതെ. നീ ഈ കാര്‍ഡു കണ്ടോ? അനി അര്‍ജുനന്‍റെ തേര്‍ തളിക്കുന്ന കൃഷ്ണന്‍റെ കാര്‍ഡ് എടുത്തു കാട്ടി കൊണ്ട് ചോദിച്ചു. “
“ഇതും അച്ഛനും തമ്മില്‍ എന്ത് ബന്ധം? “
“എടീ. ഞാന്‍ ഇത് നിന്‍റെ അച്ഛനെ ഓര്‍ത്തു കൊണ്ട് എടുത്തതാ. “
“അപ്പോള്‍ അച്ഛനും കൃഷ്ണനെ പോലെ ആണോ? അര്‍ജുനന്‍ ACP മേഡം ആണോ? “