“അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇടയ്ക്കെപ്പോഴോ നീ അവ്യക്തമായ് ഹീര എന്ന് വിളിച്ചെന്നും അത് വഴി ആണ് ഹീരയെക്കുറിച്ചു ഞങ്ങള്‍ അന്വേഷിച്ചതെന്നും പറഞ്ഞു. പിന്നെ അനിയുടെ ഫോണ്‍റിപയര്‍ ചെയ്തു കിട്ടിയത് ഇന്നാണെന്നും അതില്‍ നിന്നും ഹീരയുടെ നമ്പര്‍ കിട്ടിയെന്നും പറഞ്ഞിട്ടുണ്ട്. “ ബാബ എന്നെ നോക്കി ചിരിച്ചു.
ഈ ബാബ ആള്‍ ഒരു സംഭവം തന്നെയാണ്. എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ ഒക്കെ ഡീല്‍ ചെയ്യുന്നത്. ഞാന്‍ മനസ്സില്‍ ഓര്‍ത്തു..
“അനി തല്‍ക്കാലം വിശ്രമിക്ക്. ഇന്ന് ഒത്തിരി സ്ട്രൈന് എടുത്തതല്ലേ… ഞാന്‍ കുറച്ചു കഴിഞ്ഞു വരാം. “
നല്ല ക്ഷീണം തോന്നിയതിനാല്‍ ഞാന്‍ കിടന്നുറങ്ങി. പിന്നീട് ശില്‍പ വന്നു വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. കുറച്ചു നേരം അവളുമായി കുശു കുശുത്തു. പിന്നെ അവള്‍ തന്നെ എനിക്ക് ഭക്ഷണം വാരി തന്നു.
പിന്നീട് ബാബ അവളെ എന്‍റെ മുറിയില്‍ നിന്നും പുറത്തേക്കു കൊണ്ട് പോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി എന്‍റെ മുറിയിലേക്ക് കയറി വന്നു. ആ മുഖത്തേക്ക് നോക്കിയ ഞാന്‍ ഒന്ന് വിറച്ചു..
ലിറില്‍ സോപ്പിന്‍റെ ഗന്ധം പരത്തിയ പെണ്‍കുട്ടി. അപ്പോള്‍ അത് എന്‍റെ ഓര്‍മ്മ തന്നെ ആയിരുന്നു..
അവള്‍ ഒരല്പം ടെന്‍ഷനോടെ എനിക്കരികില്‍ നിന്നു.
“അനീ….ഞാന്‍ ഹീര. ഹീര യാദവ്. അനിക്ക് എന്നെ ഓര്‍മ്മയുണ്ടോ? “
“ഹീര….ഹീര… ഇല്ല പക്ഷെ എനിക്ക് നിന്‍റെ മുഖം ഓര്‍മ്മയുണ്ട്. എന്‍റെ ഉള്ളിന്റെയുള്ളില്‍ എവിടെയോ ഇരുന്നു പുഞ്ചിരിക്കുന്ന നിന്‍റെ മുഖം…. “
അവള്‍ കരഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.