ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14

Posted by

“സത്യം? “

“ഹം.. അനീ.. അനിയെ എന്‍റേത് മാത്രം ആക്കണം എന്ന് ഞാന്‍ മോഹിച്ചു. പക്ഷെ വിധിയെ തടുക്കാന്‍ നമുക്ക് ആകില്ലല്ലോ. അത് കൊണ്ടല്ലേ അന്ന് വീട്ടില്‍ വന്നപ്പോള്‍ അമ്മ അങ്ങനെയൊക്കെ അനിയോടു പെരുമാറിയതും. “

“എങ്ങനെ? “എന്‍റെ ശ്വാസ ഗതി വല്ലാതെ ഉയര്‍ന്നു.

“അമ്മ അന്ന് അനിക്ക് മുന്നിലേക്ക്‌ കാര്‍ഡുകള്‍ നീട്ടി. അനി പക്ഷെ ഒന്നിന് പകരം മൂന്നു കാര്‍ഡുകള്‍ എടുത്തു. എന്നിട്ട് അത് പോക്കറ്റില്‍ വച്ചു. എന്നെ കൊണ്ടും അമ്മയെ കൊണ്ടും ഓരോ കാര്‍ഡുകള്‍ എടുപ്പിച്ചു. എന്നിട്ട് അത് വാങ്ങി മാറ്റി വച്ചു.

പിന്നെ അമ്മയുടെ മുന്നിലേക്ക്‌ അനിയെടുത്ത കാര്‍ഡുകള്‍ ഓരോന്നായി കാണിച്ചു.

ആദ്യത്തെ കാര്‍ഡില്‍ അനേകം ഗോപികമാര്‍ക്കൊപ്പം ആടിപ്പാടുന്ന ശ്രീ കൃഷ്ണന്‍. രണ്ടാമത്തേതില്‍ ശര ശയ്യയില്‍ കിടക്കുന്ന ഭീഷ്മര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. മൂന്നാമത്തേതില്‍ വില്ല് കുലച്ചു നില്‍ക്കുന്ന അര്‍ജുനനു ഒപ്പം തേരു തളിക്കുന്ന കൃഷ്ണന്‍.

അമ്മയ്ക്കും എന്തോ കണ്ഫ്യുഷന്‍ ആയ പോലെ തോന്നി. അത് കൊണ്ടായിരിക്കും അമ്മ കുറച്ചു നേരം കണ്ണുകള്‍ അടച്ചു നിന്നത്. അനി അമ്മയോട് അവയുടെ അര്‍ഥം പറയാന്‍ പറഞ്ഞു.

“മോനെ അനീ.. എനിക്കറിയില്ല. എന്താ പറയേണ്ടുന്നതും എന്ന്. ആദ്യത്തേതിന്റെ അര്‍ഥം ഞാന്‍ മോളോട് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. നിങ്ങളുടെ ജീവിതത്തില്‍ അനേകം സ്ത്രീകള്‍ ഉണ്ടാകും. എന്‍റെ മകള്‍ അവരില്‍ ഒരുവള്‍ മാത്രം ആകും. “

ഞാന്‍ അനിയെ നോക്കിയപ്പോള്‍ അനി അമ്മയെ തന്നെ സൂക്ഷിച്ചു നോക്കി നില്‍ക്കുകയായിരുന്നു.

അമ്മ തുടര്‍ന്നു. “രണ്ടാമത്തേതു പറയുന്നത് അനിക്ക് വലിയൊരു ആപത്തു വരുന്നു. ശത്രുക്കള്‍ മറഞ്ഞു നിന്ന് ആക്രമിക്കും, ഒരു പക്ഷെ ഒരു സ്ത്രീയെ വച്ചു. അനിക്ക് ഒരുപാട് നാള്‍ ശര ശയ്യയില്‍ കിടക്കേണ്ടി വരും. മൂന്നാമത്തേത് അത് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല. അനി എന്ത് ആലോചിച്ചാണ് ആ കാര്‍ഡ് എടുത്തത്‌? “

“അമ്മെ അത് അമ്മയ്ക്ക് ഉടനെ മനസ്സിലാകും. ഇനി അമ്മയും ഹീരയും എടുത്ത കാര്‍ഡുകള്‍ നമുക്ക് നോക്കാം. “അനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *