ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14

Posted by

“അത്… അനി. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞാന്‍ പറയാം. അമ്മയെ ആറു കൊല്ലങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍റെയും എന്‍റെയും മുന്നിലിട്ട് ആ ദുഷ്ടന്‍മാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നശിപ്പിച്ചു. അതിനു ശേഷമാണ് ഞാന്‍ അച്ഛനെ വെറുത്തു തുടങ്ങിയത്. “

അവളുടെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണീര്‍ അടര്‍ന്നു.

“ഹീര. സോറി. നിനക്ക് വിഷമം ആണെങ്കില്‍ പറയണ്ടാ. “

“ഇല്ല. അനീ. അനിയോടു പറയാന്‍ എനിക്ക് ഒരു വിഷമവും ഇല്ല. “

“അതെന്താ? “

“അനീ. അന്ന് എല്ലാം അനിയോടു പറഞ്ഞതിന് ശേഷമാണ് എന്‍റെ ജീവിതത്തിനു പുതിയ നിറങ്ങള്‍ വന്നത്. “

“ഹം. “

“ഞാന്‍ അത് പറഞ്ഞപ്പോള്‍ അനി എന്നെ ഒത്തിരി നിര്‍ബന്ധിച്ചു, അമ്മയെ കൊണ്ട് പോയി കാണിക്കാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അവസാനം നമ്മള്‍ ഒരുമിച്ചു അമ്മയെ കാണാന്‍ പോയി. “

“എന്നിട്ട്? “

“അമ്മ അനിയെ അകത്തേക്ക് ക്ഷണിച്ചു. പതിവിലും വ്യത്യസ്തതയായി അമ്മയെ അന്ന് ഞാന്‍ കണ്ടു. എന്നും പൂജാ മുറിയില്‍ ചടഞ്ഞിരിക്കാറുള്ള അമ്മ അന്ന് സന്തോഷവതിയായി കാണപ്പെട്ടു. കഴിഞ്ഞ അഞ്ചാറു കൊല്ലമായി ഒരു പുരുഷനെയും നോക്കുക കൂടി ചെയ്യാതിരുന്ന അമ്മ അനിയെ സന്തോഷത്തോടെ വാ മോനെ എന്ന് വിളിച്ചു അകത്തേക്ക് ക്ഷണിച്ചപ്പോള്‍ ഞാന്‍ ആകെ അദ്ഭുതപ്പെട്ടു. അമ്മ അനിക്ക് കുടിക്കാന്‍ ചായ നല്‍കി.

അനിയോടു വിശേഷങ്ങളൊക്കെ തിരക്കി. അത് കഴിഞ്ഞു അമ്മ പൂജാ മുറിയില്‍ നിന്നും കാര്‍ഡുകള്‍ എടുത്തു അനിക്ക് നേരെ നീട്ടി.

“കാര്‍ഡുകളോ?

“അതെ. അമ്മ അങ്ങനെയാണ്. അമ്മയുടെ കയ്യില്‍ കുറെ കാര്‍ഡുകള്‍ ഉണ്ട്. മന്ത്ര ശക്തികള്‍ ഉള്ള കാര്‍ഡുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. എന്നെ കൊണ്ടും അടുത്ത വീട്ടിലെ സ്ത്രീകളെ കൊണ്ടും അമ്മ അതില്‍ നിന്നും കാര്‍ഡുകള്‍ എടുപ്പിക്കും. നമ്മള്‍ അപ്പോള്‍ മനസ്സില്‍ വിചാരിക്കുന്ന കാര്യങ്ങളുടെ അനന്തര ഫലം ആ കാര്‍ഡിലെ ചിത്രങ്ങള്‍ നോക്കി അമ്മ പറയും. “

Leave a Reply

Your email address will not be published. Required fields are marked *