“പിന്നെയാകട്ടെ. ഇവിടെ ഇപ്പൊ വേറെ ഒരാള്‍ കൂടി ഉണ്ട്. അല്ലെങ്കില്‍ വേണ്ട നാളെ രാവിലെ ഇന്നത്തെ പോലെ
“ഹം.. ശരി. അനീ.. ഞാന്‍ രാവിലെ വരാം. “
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എന്നിട്ട് ഒരു മെസ്സേജ് അയച്ചു.
“നാളെ വരുമ്പോള്‍ ഇന്നത്തെ പോലെ വന്നാല്‍ മതി. യാതൊരു മാറ്റവും ഇല്ലാതെ. എനിക്ക് എന്തൊക്കെയോ ഓര്‍മ്മ വരുന്നു. “
“ശരിക്കും? “മേഡത്തിന്‍റെ മെസ്സേജ്.
“അതെ. ഒന്നിനും ഒരു മാറ്റവും വരരുത്. “
“ഡണ്‍… കിസ്സ്…. കിസ്സ്…. “
ഞാന്‍ പെട്ടെന്ന് തന്നെ ആ മെസ്സേജ് എല്ലാം ഡിലീറ്റ് ചെയ്തു.
“ആരാ? “ഹീര ആകാംക്ഷയോടെ ചോദിച്ചു.
“ങേ? അത് രാവിലെ വന്ന ഒരു പോലീസുകാരനാ. “
“പോലീസുകാരനോ? “
“അതെ. അങ്ങനെയാ പറഞ്ഞെ. എന്തേ? “
“ഇല്ലാ… അനീ അത്. “
“എന്താ ഹീര. എന്താ? “
“അയാള്‍ എന്തെങ്കിലും പറഞ്ഞോ? അയാളെ കാണാന്‍ എങ്ങനാ? “
“അത്… അയാള്‍ കാണാന്‍ വെളുത്തിട്ടാ. ഒരല്പം തടിയുണ്ട്. പിന്നെ പ്രത്യേകിച്ചു ഒന്നും പറഞ്ഞില്ല. “
“ഹൂ! ഞാന്‍ കരുതി അച്ഛന്‍ ആയിരിക്കുമെന്ന്. “
“അച്ഛനോ? “