ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14
ഭാഗം 14 ഹീര
Fashion Designing in Mumbai Part 14 bY അനികുട്ടന്‍ | Previous Parts
“അനീ…. നമുക്ക് ഒരു കാര്യം ചെയ്താലോ? ആ ഹീരയെ വിളിച്ചു ഒന്ന് സംസാരിച്ചു നോക്കാം. അവള്‍ക്ക് എന്തെങ്കിലും കാര്യമായി സഹായിക്കാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. “
“അത് ബാബ…ഞാന്‍. അവള്‍ക്ക് എന്നെ ഇഷ്ടമായിരുന്നു എന്നല്ലേ മേഡം പറഞ്ഞത്. അപ്പോള്‍ അവള്‍ എന്തെങ്കിലും ചോദിച്ചാല്‍ ഞാന്‍ ….എനിക്ക് ഓര്‍മ്മ ഒന്നും ഇല്ലല്ലോ…അവളെ പറ്റി. “
“ഹ്മം….അനി സംസാരിക്കണ്ടാ.. ഞാന്‍ സംസാരിക്കാം. നേരത്തെ അനിയുടെ മേഡത്തെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞ പോലെ അവളെയും വിളിക്കാം. അവള്‍ക്ക് പറ്റുമെങ്കില്‍ ഇവിടെ വന്നു നിന്നെ കാണട്ടെ. ബാക്കിയൊക്കെ ദൈവ നിശ്ചയം. “
“അത് വേണോ ബാബ…..? ശില്‍പ… “
“അവള്‍ തല്‍കാലം ഇതൊന്നും അറിയണ്ടാ…. നമുക്ക് ആദ്യം ഹീരയെ വിളിക്കാം. “
ബാബ ബ്ലാക്ബെറി ഫോണില്‍ നിന്നും ഹീരയെ വിളിച്ചു എന്തൊക്കെയോ സംസാരിച്ചു. എന്‍റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു. അവള്‍ എന്താകും പറഞ്ഞത്?
“ആ അനീ….അവള്‍ ഒത്തിരി കരഞ്ഞു. നിന്നെ കാണാന്‍ ഉടനേ ഇങ്ങോട്ട് വരുന്നുണ്ടെന്നു പറഞ്ഞു. പിന്നെ ഞാന്‍ നിനക്ക് യാതൊരു ഓര്‍മ്മയും ഇല്ല എന്ന മട്ടിലാ സംസാരിച്ചത്. മേഡത്തിന്‍റെ കാര്യം ഒന്നും പറഞ്ഞിട്ടില്ല. ഇനി അവള്‍ വരുമ്പോള്‍ നീ അതൊന്നും ചോദിക്കാന്‍ നില്‍ക്കണ്ട. അവളെ കൊണ്ട് തന്നെ എല്ലാം പറയിക്കണം. “
“അപ്പോള്‍ ബാബാ… അവളെ പറ്റി എങ്ങനെയാ അറിഞ്ഞതെന്ന് ചോദിച്ചാല്‍ എന്ത് പറയും? “