ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13

Posted by

“ലക്ഷ്മി റായി? “

അല്ല… എന്നെ രീതിയില്‍ അയാള്‍ തല കുലുക്കി. എന്നിട്ട് കൈ ഉയര്‍ത്തി അടുത്തത് എന്ന ആംഗ്യം കാണിച്ചു.

“ലക്ഷ്മി റായി ഹോസ്പിടല്‍? “

അയാള്‍ വീണ്ടും കൈ കറക്കി അതല്ല എന്ന ആംഗ്യം കാണിച്ചു.

“റായി ലക്ഷ്മി ഹോസ്പിടല്‍? “ ബാബയാണ് ചോദിച്ചത്.

അതെ. അതെ എന്ന് അയാള്‍ ആംഗ്യം കാണിച്ചു.

പിന്നെ അയാള്‍ കൈകള്‍ ഉയര്‍ത്തി ആദ്യം ഒന്ന് എന്ന് ആംഗ്യം കാണിച്ചു. പിന്നെ മൂന്നു എന്ന് കാണിച്ചു. അത് കഴിഞ്ഞു ആറു എന്നും കാണിച്ചു.

“നൂറ്റി മുപ്പത്തിയാറു. “ ശില്‍പ പറഞ്ഞു.

അദ്ദേഹത്തിന്‍റെ മുഖത്ത് സന്തോഷം ഇരച്ചു കയറി. താന്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലായി എന്നറിഞ്ഞപ്പോള്‍ ഉണ്ടാകുന്ന സന്തോഷം.

പിന്നെ അയാള്‍ കാര്‍ ഓടിക്കുന്ന പോലെ ആംഗ്യം കാണിച്ചിട്ട് വാ തുറന്നു എന്തോ പറയാന്‍ നോക്കി.

പിന്നെ എന്നെ നോക്കി വീണ്ടും കാര്‍ ഓടിക്കുന്ന പോലെ ആംഗ്യം കാണിച്ചു.

“കാര്‍? “ ഞാന്‍ ചോദിച്ചു.

അതെ. അത് തന്നെ എന്ന അര്‍ത്ഥത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അയാള്‍ വിരല്‍ എന്‍റെ നേരെ ചൂണ്ടി കുലുക്കി.

പിന്നെ വീണ്ടും ല.. ല… എന്ന് പറഞ്ഞിട്ട് കാര്‍ ഓടിക്കുന്ന പോലെ കൈകള്‍ വച്ചു.

“ലക്ഷ്മി റായിയുടെ കാര്‍? “

അയാള്‍ പെട്ടെന്ന് എന്തോ ഓര്‍ക്കാന്‍ ശ്രമിക്കുന്ന പോലെ ഇരുന്നു. പിന്നെ ശില്പയെ അടുത്തേക്ക് വിളിപ്പിച്ചു. എന്നിട്ട് അവളുടെ കഴുത്തില്‍ ചൂണ്ടി, മാല എവിടെ എന്ന രീതിയില്‍ ആംഗ്യം കാണിച്ചു.

അവള്‍ സംശയത്തോടെ നോക്കി. അയാള്‍ വീണ്ടും മാല എന്ന രീതിയില്‍ ആംഗ്യം കാണിച്ചു.

“മോളുടെ കല്യാണം കഴിഞ്ഞോ എന്നാണോ ഈ ചോദിക്കുന്നേ? “ ശില്പയുടെ അമ്മ ചോദിച്ചു.

അല്ല…അല്ല…എന്ന് അയാള്‍ കൈകള്‍ ഉയര്‍ത്തി ആംഗ്യം കാണിച്ചു.

പിന്നെ എന്നെ ചൂണ്ടി വീണ്ടും ശില്പയുടെ കഴുത്തില്‍ മാലയുടെ ആംഗ്യം കാണിച്ചിട്ട് എപ്പോള്‍ എന്ന് ചോദിക്കുന്ന പോലെ കൈ മലര്‍ത്തി.

ശില്‍പ പെട്ടെന്ന് ശോ. എന്നും പറഞ്ഞു എന്നെ നോക്കി. “കല്യാണമൊക്കെ അച്ഛന് ഭേദം ആയിട്ട്. മാത്രവും അല്ല അനിക്കും ഭേദമാവണ്ടേ… “

പെട്ടെന്ന് അദ്ദേഹം അല്ല. അല്ല…എന്ന രീതിയില്‍ ആംഗ്യം കാണിക്കുകയും പെട്ടെന്ന് വയലന്റ് ആകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *