ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13

Posted by

“നല്ല ചോദ്യം. ഇവര്‍ ഈ മുംബൈയിലെ ബിസിനസ് മാഗ്നറ്റ് ആണ്. മിക്കവാറും എല്ലാ മുംബൈ നിവാസികള്‍ക്കും ചിര പരിചിത. പക്ഷെ എനിക്ക് ഇവളുമായുള്ള ബന്ധം അങ്ങനെ അല്ല. ഇവളുടെ അച്ഛന് ഡോ. രത്തന്‍ റായി എന്‍റെ ഒരു സുഹൃത്ത് ആയിരുന്നു. പലപ്പോഴും എന്നെ സഹായിച്ചിട്ടുള്ള വ്യക്തി. അയാളിലൂടെ മകള്‍ ലക്ഷ്മിയും എന്നെ അറിഞ്ഞു. എന്നോട് വലിയ കാര്യമാണ് അവള്‍ക്കു. അച്ഛന്‍ മരിച്ചെങ്കിലും അവള്‍ അച്ഛന്‍റെ ബന്ധങ്ങളെ മറന്നില്ല. അത് കൊണ്ടാണല്ലോ ഇത്രയും വലിയ ഹോസ്പിടലിന്‍റെ ഉടമയായിട്ടും അവള്‍ എന്‍റെ ഈ ചെറിയ സ്ഥാപനത്തിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുന്നത്. മാത്രവുമല്ല.. ശില്‍പ…. “

“ശില്‍പ….ശില്‍പയും അവരുമായി എന്ത് ബന്ധം? “

“പറയാം. നീ ടെന്‍ഷന്‍ അടിക്കല്ലേ. ശില്പയുടെ അച്ഛന്‍ ലക്ഷ്മിയുടെ അച്ഛന്‍ രത്തന്‍ റായിയുടെ മാനേജര്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം ലക്ഷ്മി ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും അയാള്‍ ജോലിയൊക്കെ വിട്ടു നാട്ടിലേക്ക് പോയി. രത്തന്‍ റായിയുമായി അത്ര അടുപ്പത്തില്‍ ആയിരുന്നു അയാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അത് കൊണ്ടാകാം രത്തന്‍ റായിയുടെ മരണം അയാളെ തളര്‍ത്തിയത്.

പക്ഷെ ഒരു വര്‍ഷത്തിനുള്ളില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അയാള്‍ തിരിച്ചു വന്നു. അപ്പോഴേക്കും ലക്ഷ്മി അച്ഛന്‍റെ ബിസിനസ് ഏറ്റെടുത്തു വിജയിപ്പിച്ചു കഴിഞ്ഞിരുന്നു. മാനേജര്‍ ആയി മറ്റൊരാളേ നിയമിക്കുകയും ചെയ്തു. എങ്കിലും ശില്പയുടെ അച്ഛന് അവര്‍ നല്ല ജോലി നല്‍കി.

ആറേഴു മാസങ്ങള്‍ക്ക് മുന്‍പ് അയാള്‍ക്ക് നേരെ ഒരു ആക്രമണം ഉണ്ടായി. ലക്ഷ്മിയാണ് അയാളെ രക്ഷിച്ചു ഇവിടെ എത്തിച്ചത്. തലയ്ക്ക് പരിക്ക് പറ്റിയ അയാളെ ആശുപത്രിയില്‍ ചികിത്സിക്കുന്നത് അയാളുടെ ജീവന് ആപത്താണെന്നു ലക്ഷ്മി ഭയന്നു. അയാളെ ആക്രമിച്ചവര്‍ വീണ്ടും അയാളെ കൊല്ലാന്‍ ശ്രമിക്കും എന്ന് അവര്‍ കരുതി. മാത്രവും അല്ല ശില്പയെയും അമ്മയെയും അവര്‍ രഹസ്യമായി ഇവിടെ പാര്‍പ്പിച്ചു. കുറച്ചു നാളത്തെ ചികിത്സ കൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ ആരോഗ്യം വീണ്ടു കിട്ടി. പക്ഷെ. ഓര്‍മ്മ. അത് ഇപ്പോഴും ……

അയാളുടെ ഓര്‍മ്മകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ തിരികെ കിട്ടാനാണ് ഞാന്‍ അവരെ കേരളത്തിലേക്ക് വിട്ടത്. അതിനു രഹസ്യമായി എല്ലാ ഏര്‍പ്പാടും ചെയ്തത് ലക്ഷ്മിയാണ്. പക്ഷെ….. തിരിച്ചു വരുന്ന വഴി ആണ് നീയും ശില്‍പയും പരിചയത്തില്‍ ആകുന്നതു. പിന്നെ നടന്നതൊക്കെ ശില്‍പ പറഞ്ഞു കാണുമല്ലോ?

Leave a Reply

Your email address will not be published. Required fields are marked *