ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 12

Posted by

ചരിഞ്ഞു കിടന്നതിനാലാകണം അവളുടെ കുറച്ചു ഭാഗമേ എന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചിരുന്നുള്ളൂ.. അതോ എനിക്ക് അത്രയുമേ അറിയാന്‍ പറ്റുന്നുള്ളോ?

അവള്‍ക്കൊപ്പം ആ സുഖ നിര്‍വൃതിയില്‍ ലയിച്ചു ഞാനും ഉറങ്ങിപ്പോയി.

എന്‍റെ നട്ടെല്ലില്‍ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു പോയപ്പോഴാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്. അവള്‍ എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്. അവളുടെ ശരീരത്തിന്‍റെ ഭാരം എനിക്കറിയാന്‍ കഴിയുന്നുണ്ട്. അവളുടെ ഓരോ കോശവും എന്‍റെ ശരീരത്തില്‍ അമരുന്നതായി എനിക്ക് തോന്നി.

………………………………………………………………………………………………………………….

കുറച്ചു ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞു പോയി. ഒരു ദിവസം അവള്‍ എന്‍റെ വസ്ത്രങ്ങള്‍ മാറ്റുകയായിരുന്നു. പാവം ഒറ്റയ്ക്ക് എത്ര ബുദ്ധിമുട്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. ഞാന്‍ പതിയെ അരക്കെട്ട് ഉയര്‍ത്തി കൊടുത്തു. ആദ്യത്തെ ശ്രമത്തില്‍ നടന്നില്ല. പക്ഷെ കട്ടിലില്‍ കയ്യൂന്നി ശ്രമിച്ചപ്പോള്‍ ചെറുതായി അരക്കെട്ട് ഉയര്‍ത്താന്‍ എനിക്ക് കഴിഞ്ഞു.

എന്‍റെ തുണികള്‍ മാറ്റി വേറെ ധരിപ്പിച്ചു കഴിഞ്ഞ ശേഷമാണ് അവള്‍ അദ്ഭുതത്തോടെ എന്നെ നോക്കിയത്. അവളുടെ മുഖത്ത് ഒരായിരം പൂര്‍ണ ചന്ദ്രന്‍ തെളിഞ്ഞത് പോലെ ഒരു തിളക്കം.

“അനീ……….നിനക്ക് ………”

സന്തോഷം കൊണ്ട് അവളുടെ തൊണ്ടയിടറി.. അവള്‍ എഴുന്നേറ്റ് ഓടി.

തിരികെ വന്നത് ബാബക്ക് ഒപ്പം ആയിരുന്നു. അവര്‍ വന്നപ്പോഴേക്കും ഞാന്‍ കട്ടിലില്‍ എഴുന്നേറ്റ് ഇരുന്നിരുന്നു. തലയില്‍ നിന്നും എന്തോ ഒലിച്ചു നട്ടെല്ലില്‍ എത്തിയതും അത് അവിടെ നിന്നും എന്‍റെ കൈ കാലുകളിലേക്ക് അതിവേഗം പടര്‍ന്നു കയറുന്നതും ഞാനറിഞ്ഞു.

ബാബ വന്നു എന്നെ പരിശോധിച്ചു. “യാ അള്ളാ…… നീയെത്ര മഹാന്‍….. അനീ. മോനെ ഇത്ര പെട്ടെന്ന് നിനക്ക് എണീക്കാന്‍ പറ്റുമെന്ന് ഞാന്‍ കരുതിയില്ല.”

പിന്നെ അദ്ദേഹം പറഞ്ഞത് പോലൊക്കെ ഞാന്‍ ചെയ്തു. കാല് മാത്രം എന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ കിടന്നു.

അന്ന് രാത്രി ശില്‍പ എനിക്കൊപ്പം കിടന്നു. ഒരു പക്ഷെ ബാബ പറഞ്ഞിട്ടാകണം. ഒരു ചന്ദന കളര്‍ ചുരിദാര്‍ അണിഞ്ഞു മാലാഖയെ പോലെ അവള്‍ എന്‍റെ നെഞ്ചില്‍ പറ്റിപ്പിടിച്ചു കിടന്നപ്പോള്‍ ഈ കിടപ്പ് ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു.

“ശില്പാ…..ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയുമോ? “

“ങ്ങും….. “

“നിനക്ക് വിഷമം ആകുമോ? “

“ങ്ങും, “

“എടീ നീ എന്തേലും ഒന്ന് പറ. “

“അനി ജസ്റ്റ് ആസ്ക്. “

“ശില്‍പ. ശരിക്കും നമ്മള്‍ എങ്ങനെയാ കണ്ടു മുട്ടിയെ? എനിക്ക് അത് ഓര്‍ത്തെടുക്കാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പറ്റുന്നില്ല.

അവള്‍ എന്‍റെ നെഞ്ചില്‍ നിന്നും തല ഉയര്‍ത്തി എന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *