“ഹ്മം…… “
“അല്ഹം ദു ലില്ലാ…….. നീ കാത്തു. അനികുട്ടന് എവിടെയാണെന്നറിയാമോ? “
“ആരാണ് അനിക്കുട്ടന്‍? “ ഞാന്‍ പകച്ചു അയാളെ നോക്കി.
“നിന്‍റെ പേരാണ് അനികുട്ടന്‍. “
“അനികുട്ടന്‍….ഇല്ല. എന്‍റെ പേര് അതല്ല…… “
“പിന്നെ എന്താണ് മോന്‍റെ പേര്? “
“എന്‍റെ പേര്…..എന്‍റെ പേര്……. “ ഞാന്‍ ഓര്‍ത്തെടുക്കാന്‍ നോക്കി. ഇല്ല. എനിക്കറിയില്ല. എന്‍റെ ഓര്‍മ്മകള്‍ എന്നില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു.
“എനിക്കു ഓര്‍ക്കാന്‍ പറ്റുന്നില്ല “
“ഹം.. അപ്പോള്‍ ഇനി മുതല്‍ നിന്‍റെ പേര് അനിക്കുട്ടന്‍ എന്നാണു. അല്ല നേരത്തെയും നിന്‍റെ പേര് അനിക്കുട്ടന്‍ എന്ന് തന്നെ ആയിരുന്നു. ഒരു അപകടത്തില്‍ നിന്‍റെ ഓര്‍മ്മകള്‍ നശിച്ചതാണ്. സാരമില്ല. നമുക്ക് ശരിയാക്കാം. “
“മോളെ…..ഒന്നിങ്ങു വന്നെ…. “
കാക്കി കളര്‍ ഫുള്‍ കൈ ചുരിദാറണിഞ്ഞ ആ സുന്ദരി എന്‍റെ മുന്‍പിലേക്ക് വന്നു. അവളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ട്. ആ മുഖം കാണാന്‍ എന്ത് ചേലാണ്. പെട്ടെന്ന് അവളുടെ തലയില്‍ നിന്നും ഷാള്‍ ഊര്‍ന്നു വീണു.
ഈ മുഖം ?..എവിടെയോ ?… അല്ല. കുറച്ചു നാളായി ഞാന്‍ കാണുന്ന മുഖം ആണിതു.
“ഇവളെ അറിയുമോ? “
“……………….ഞാന്‍…എനിക്ക്…….എവിടെയോ കണ്ടിട്ടുണ്ട്….അല്ല…ഞാന്‍ കുറെ നേരമായി കണ്ടു കൊണ്ടിരിക്കുകയല്ലേ….എന്നെ ഓമനിക്കുകയും ഭക്ഷണം തരികയും ചെയ്യുന്ന ഇവള്‍.. പക്ഷെ… ആരാണ്? “
“…………….ങ്ങീ…….. “ അവള്‍ പൊട്ടിക്കരഞ്ഞു.
ബാബ പെട്ടെന്ന് അവളെ വിളിച്ചു മാറ്റി നിര്‍ത്തി എന്തൊക്കെയോ പറഞ്ഞു. അവള്‍ കണ്ണുകള്‍ തുടച്ച ശേഷം പുറത്തേക്കു പോയി.
ബാബ എനിക്കരികില്‍ ഇരുന്നു.
“മോനെ….നിന്‍റെ ജീവിതത്തില്‍ വലിയ ദുരന്തം ആണ് സംഭവിച്ചത്. എനിക്കറിയാവുന്നത് ഞാന്‍ പറയാം. നിനക്ക് എന്തെങ്കിലും ഓര്‍ത്തെടുക്കാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്.