ഇതിനിടയില്‍ ഞാന്‍ മനസ്സിലാക്കി. എനിക്ക് ഒരു ശരീരം ഉണ്ടെന്നും അത് എനിക്കറിയാന്‍ പറ്റാത്ത വിധം തളര്‍ന്നു കിടക്കുകയാണെന്നും….
……………………………………………………………………………………………………………..
എന്‍റെ നെറ്റിയില്‍ ചൂടുള്ള എന്തോ വീഴുന്ന പോലെ. തലയ്ക്കുള്ളില്‍ ഒരു പെരുപ്പ്. എവിടെയൊക്കെയോ തണുപ്പ് മാറി ചൂടുള്ള എന്തോ ഒലിച്ചു കയറുന്ന പോലെ. ഞാന്‍ മേലേക്ക് നോക്കി. ഒന്നും ഇല്ല. പക്ഷെ ഞാന്‍ ഇരിക്കുകയാണ്. അല്ല ആരോ എന്നെ താങ്ങി ഇരുത്തിയിരിക്കുകയാണ്. ആ സുഗന്ധം. അതെവിടുന്നാണ്? എന്‍റെ ചെവിയില്‍ ചൂട് കാറ്റ് പതിക്കുന്നുണ്ടോ?
കണ്ണുകള്‍ മങ്ങുന്നു…ചെവികളില്‍ കാറ്റ് ശക്തിയായി വീശുന്നു. ഒരു ട്രെയിന്‍റെ ഒച്ച എവിടെയോകമ്പികുട്ടന്‍.നെറ്റ് കേള്‍ക്കുന്നു. അല്ല ഞാന്‍ ട്രെയിനില്‍ ആണ്. ആരുടെയോ മടിയില്‍ ഞാനിരിക്കുകയാണ്. അമ്മയുടെ മടിയില്‍ ആണോ? ഞങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?
ആരോ എന്നെ ഇറുകി പുണരുന്നുണ്ടോ? അമ്മയല്ല. അമ്മയുടെ മുഖം പോലും എനിക്കോര്‍മ്മ വരുന്നില്ല. ആരാണ് എന്നെ ഇങ്ങനെ ചേര്‍ത്തു പിടിച്ചിരിക്കുന്നത്.
ആരുടെയോ ഹൃദയ താളം എനിക്ക് കേള്‍ക്കാന്‍ പറ്റുന്നുണ്ടല്ലോ? എന്താണ് ട്രെയിന്‍റെ ശബ്ദം കേള്‍ക്കാത്തത്.? ശില്‍പ അവള്‍ എവിടെ പോയി?
“ശി……ല്‍……ശില്‍…..പ………..”
പെട്ടെന്നൊരു തേങ്ങല്‍.
എന്നെ ആരാണ് പിടി വിട്ടു താഴേക്കിട്ടത്? ഞാന്‍ ആഴത്തിലേക്ക് വീഴുകയാണോ? അങ്ങകലെ ഒരു മുഖം…..ആ പെണ്‍കുട്ടിയുടെ. അവള്‍ അകന്നന്നകന്നു പോകുന്നതായി എനിക്ക് തോന്നി.
“ശില്‍പ……….”
കണ്ണുകളില്‍ ഇരുട്ട് കയറിയോ?
………………………………………………………………………………………………………
ആ താടിക്കാരന്‍ അപ്പൂപ്പന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. എന്തൊക്കെയോ എനിക്ക് മനസ്സിലാകുന്നുമുണ്ട്. പക്ഷെ അയാള്‍ എന്താണ് ചോദിക്കുന്നത്? അറിയില്ല.
പിന്നീട് എപ്പോഴൊക്കെയോ അയാള്‍ എന്തൊക്കെയോ ചോദിച്ചു. ആ പെണ്‍കുട്ടിയും. എനിക്ക് അവളെ എവിടെയോ കണ്ടു മറന്ന പരിചയം. പക്ഷെ ..
ആരാണിവരൊക്കെ? ആരാണ് ഞാന്‍?
ഇടയ്ക്കിടെ അവള്‍ എന്‍റെ അടുത്ത് വന്നിരിക്കും. എന്നെ ചുംബിക്കും. ചിലപ്പോള്‍ കെട്ടിപ്പിടിച്ചു പൊട്ടിക്കരയും. എനിക്ക് ഭക്ഷണം കോരി തരുന്നതും അവള്‍ തന്നെ.
ആരാണിവള്‍? എന്‍റെ ആരാണ്? ഭാര്യ ആണോ? പക്ഷെ ഓര്‍മയില്‍ എവിടെയും അവളെ തെരയാന്‍ എനിക്ക് പറ്റിയില്ല. നീളന്‍ കയ്യുള്ള ചുരിദാര്‍ ധരിച്ച തലയില്‍ ഷാള്‍ അണിഞ്ഞ കുട്ടി. ഇനി ആ താടിക്കാരന്‍റെ മകള്‍ ആയിരിക്കുമോ?
സംശയങ്ങള്‍ അവസാനിച്ചതേയില്ല.
ഞാന്‍ അന്തരീക്ഷത്തില്‍ ഒരു അപ്പൂപ്പന്‍താടിയായി പറക്കുകയാണ്. കാറ്റിന്‍റെ ഗതിക്കനുസരിച്ച് ആടിയും പാടിയും ഞാന്‍ രസിക്കുകയാണ്. പെട്ടെന്ന് എന്‍റെ മുന്നില്‍ ഒരു മതില്‍. കാക്കി നിറത്തില്‍. ഞാന്‍ അതില്‍ തട്ടി തടഞ്ഞു. മുന്നോട്ടു പോകാന്‍ പറ്റുന്നില്ല. കാറ്റിന്‍റെ ചലനങ്ങള്‍ എന്നെ ഒരു വശത്തേക്ക് തള്ളി. ആ കാക്കി മതിലില്‍ നിന്നും അകന്നു പോകുമ്പോള്‍ ഞാന്‍ കണ്ടു സ്വര്‍ണ പലകയില്‍ കൊത്തി വച്ചിരിക്കുന്ന ആ പേര്.
KIRAN KAUR