“ഈശ്വരാ….. “
അവള്‍ പുറത്തിറങ്ങി വാതില്‍ അടച്ചു.
ഞാന്‍ പതിയെ ഏന്തി വലിഞ്ഞു കട്ടിലില്‍ ചാരി ഇരുന്നു. ഈ കാലുകള്‍ ഇനി എന്നാണോ എന്‍റെ നിയന്ത്രണത്തില്‍ വരിക.
കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ ഭക്ഷണവുമായി വന്നു. അതെന്റെ കയ്യില്‍ തന്നു. സാധാരണ ശില്പയാണ് എല്ലാം വാരി തരിക. ഇത് ആദ്യമായിട്ടാണ്…
എങ്കിലും ഞാന്‍ പതിയെ കഴിച്ചു. കൈകള്‍ വഴങ്ങുന്നില്ല.
പാത്രങ്ങളുമായി അയാള്‍ പോയി.
ബാബയും കാണുന്നില്ലല്ലോ? SAG നെ പറ്റി വല്ല വിവരവും കിട്ടി കാണുമോ?
ആകെ ഒരു വിരു വിരുപ്പു.
ഒരേ കിടപ്പ് കാരണം ഉറക്കവും വരുന്നില്ല. പുറം ലോകം കണ്ടിട്ട് എത്ര നാളായി. ശില്പയെ ചാക്കിട്ടു ബാബയെ കൊണ്ട് ഒരു വീല്‍ ചെയര്‍ ഒപ്പിക്കണം. എന്നിട്ട് അവള്‍ക്കൊപ്പം പുറത്തൊക്കെ ഒന്ന് കറങ്ങണം. ഞാന്‍ വെറുതെ എങ്കിലും മുംബൈയെ പറ്റി സങ്കല്‍പ്പിക്കാന്‍ നോക്കി. ഒരു രക്ഷയും ഇല്ല. വിദൂര ദൃശ്യം പോലും ഓര്‍മ വരുന്നില്ല. ആകെ ഈ മുറിക്കപ്പുറം എന്താണെന്ന് ഊഹിക്കാന്‍ പോലും പറ്റാത്ത വിധം എന്‍റെ ഓര്‍മ്മകള്‍ എന്നെ വിട്ടകന്നിരുന്നു.
എപ്പോഴോ ബാബ കടന്നു വന്നു.
“അനീ. മോനെ എന്താ ചിന്തിച്ചിരിക്കുന്നെ? ഒരു സന്തോഷ വാര്‍ത്തയുണ്ട്. SAG എന്നത് നീ ജോലി ചെയ്തിരുന്ന സ്ഥാപനം തന്നെ ആണ്. സോണിയ അഗര്‍വാള്‍ ഗാര്‍മന്‍റ്‌സ് എന്നാണു ആ കമ്പനിയുടെ പേര്. നീ അവിടെ ജോലി ചെയ്തിരുന്നതാണെന്നും പെട്ടെന്ന് ഒരു ദിവസം കാണാതായി എന്നും അവര്‍ പറഞ്ഞു. നീ ഇവിടെ ഉണ്ടെന്നു കേട്ടപ്പോള്‍ അവര്‍ പെട്ടെന്ന് വരാം എന്ന് പറഞ്ഞു. അര മണിക്കൂറിനുള്ളില്‍ ഇങ്ങെത്തും. “
“ആരാണ് അവര്‍? “
“ഹോ.. ഞാന്‍ വിട്ടു പോയി. നിന്‍റെ MD സോണിയ അഗര്‍വാള്‍. “
“സോണിയ അഗര്‍വാള്‍…ഞാന്‍ ഓര്‍ത്തു നോക്കി. ഇല്ല അങ്ങനെ ഒരു പേര് എന്‍റെ മനസ്സില്‍ ഇല്ല. “
“എന്തായാലും അര മണിക്കൂര്‍ കൂടി അല്ലേ ഉള്ളു. അവര്‍ വരട്ടെ. “
ആ അര മണിക്കൂര്‍ കഴിച്ചു കൂട്ടാന്‍ പെട്ട പാട്. മണിക്കൂറുകള്‍ ഏറെ കഴിഞ്ഞെന്നു എനിക്ക് തോന്നി.
വാതിലിനരുകില്‍ എന്തോ ശബ്ദം കേട്ടാണ് ഞാന്‍ നോക്കിയത്. അകലെ നിന്നും കടന്നു വരുന്ന വെള്ള ഷര്‍ട്ടും കറുത്ത പാവാടയും അണിഞ്ഞ ആ യുവതിയെ കണ്ടു ഞാന്‍ ഞെട്ടി.
ഇന്നലെ കണ്ട പാല്‍ ഒലിപ്പിച്ചു നില്‍ക്കുന്ന അതെ മുഖം!!!